'ഇതൊക്കെയല്ലേ കാണേണ്ട ഹോം ടൂര്‍'; രസകരമായ വീടിന്‍റെ വീഡിയോ...

Published : Feb 18, 2024, 12:12 PM ISTUpdated : Feb 18, 2024, 12:13 PM IST
'ഇതൊക്കെയല്ലേ കാണേണ്ട ഹോം ടൂര്‍'; രസകരമായ വീടിന്‍റെ വീഡിയോ...

Synopsis

യൂട്യൂബിലും മറ്റുമായി ഹോം ടൂര്‍ വീഡിയോകള്‍ നിങ്ങള്‍ നിരവധി കണ്ടിരിക്കും. ഇതുമൊരു ഹോം ടൂര്‍ എന്നുതന്നെ പറയാം. പക്ഷേ സാധാരണ ഹോം ടൂര്‍ർ വീഡിയോകളില്‍ കാണുന്ന വീടുകള്‍ പോലെയൊന്നുമല്ല ഇത്

വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. സാമ്പത്തികസ്ഥിതി അനുസരിച്ച് ആണ് ഓരോരുത്തരും വീട് നിര്‍മ്മിക്കുക. കുറഞ്ഞ ചിലവില്‍ ഭംഗിയുള്ള വീടുകള്‍ ചെയ്യാൻ സാധിച്ചാല്‍ എല്ലാവരും അതിലേക്ക് തന്നെയാണ് തിരിയുക. എന്തായാലും വീട് ഭംഗിയായിരിക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാധിക്കുന്നത് പോലെ അത് പ്രായോഗികമാക്കാനാണ് ആളുകള്‍ ശ്രമിക്കുക. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. യൂട്യൂബിലും മറ്റുമായി ഹോം ടൂര്‍ വീഡിയോകള്‍ നിങ്ങള്‍ നിരവധി കണ്ടിരിക്കും. ഇതുമൊരു ഹോം ടൂര്‍ എന്നുതന്നെ പറയാം. പക്ഷേ സാധാരണ ഹോം ടൂര്‍ വീഡിയോകളില്‍ കാണുന്ന വീടുകള്‍ പോലെയൊന്നുമല്ല ഇത്. ഈ വീടിന് വലിയൊരു വിശേഷമുണ്ട്. ഉള്ളിലെ കാഴ്ചകളാണെങ്കിലോ അതിസുന്ദരം, അവിശ്വസനീയം എന്നെല്ലാം പറയേണ്ടി വരും.

ഉപേക്ഷിക്കപ്പെട്ട ഒരു വിമാനമാണിത്. റഷ്യൻ  സംരംഭകനായ ഫെലിക്സ് ഡെമിൻ എന്നയാളാണ് ബോയിംഗ് 737 വിമാനം തന്‍റെ വില്ലയാക്കി മാറ്റിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ന്യാംങ് ന്യാംങ് ക്ലിഫിലാണ് ഈ വിമാന വീടുള്ളത്. കടലിന്‍റെ തൊട്ടടുത്ത് മനോഹരമായ കടലിന്‍റെ കാഴ്ച എല്ലായ്പ്പോഴും നുകര്‍ന്ന് ജീവിക്കാവുന്നൊരു വീട്. 

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായത്. വിമാന വീട്ടിലേക്കുള്ള പടികള്‍ മുതലങ്ങോട്ട് കണ്ണ് നിറയാനുംമാത്രം കാഴ്ചകളാണ്. ലിവിംഗ് ഏരിയയും ബെഡ് റൂമുകളും, ടെറസും എല്ലാം കാഴ്ചയ്ക്ക് കൗതുകം കൂട്ടുന്നു. അടിപൊളി പൂളും ഈ വില്ലയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. എല്ലാം വീഡിയോയില്‍കാണിക്കുന്നുണ്ട്.

വളരെ വ്യത്യസ്തമായൊരു ആശയം എന്നും, ഭംഗിയായി അത് ചെയ്തിട്ടുണ്ടെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റ് ചെയ്തിരിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുന്നത്. 

വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:-'ഹൃദയം നിറയുന്ന ചിരി, സിനിമാ താരങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത് സന്തോഷം'; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ