Latest Videos

റൈസ് കുക്കറിനെ വിവാഹം ചെയ്തു; നാലാം ദിവസം 'ഡിവോഴ്‌സ്'

By Web TeamFirst Published Oct 4, 2021, 3:29 PM IST
Highlights

ദിവസങ്ങള്‍ക്ക് മുമ്പ് റൈസ് കുക്കറിനെ വിവാഹം ചെയ്ത യുവാവിനെ കുറിച്ചുള്ളൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇന്തോനേഷ്യക്കാരനായ ഖൊയ്‌റുല്‍ അനാം എന്ന യുവാവാണ് തന്റെ റൈസ് കുക്കറിനെ വിവാഹം ചെയ്തതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്

വിചിത്രവും കൗതുകം നിറയ്ക്കുന്നതുമായ ധാരാളം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും നാം നിത്യേന കാണാറുണ്ട്. ഇവയില്‍ പലതും നമ്മുടെ യുക്തിക്കോ വിശ്വാസങ്ങള്‍ക്കോ ഒന്നും നിരക്കുന്നതായിരിക്കില്ല. പ്രശസ്തിക്കോ തമാശയ്‌ക്കോ വേണ്ടി വെറുതെ ആരെങ്കിലും തയ്യാറാക്കുന്നതോ ഒരുക്കുന്നതോ ആയ സംഭവങ്ങളാകാം ഇവയില്‍ പലതും. 

അത്തരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് റൈസ് കുക്കറിനെ വിവാഹം ചെയ്ത യുവാവിനെ കുറിച്ചുള്ളൊരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇന്തോനേഷ്യക്കാരനായ ഖൊയ്‌റുല്‍ അനാം എന്ന യുവാവാണ് തന്റെ റൈസ് കുക്കറിനെ വിവാഹം ചെയ്തതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 

 

 

യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ച വിവാഹചിത്രങ്ങളും കുറിപ്പുമെല്ലാം വൈറലാവുകയും ചെയ്തിരുന്നു. വിവാഹ വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്ന യുവാവ്, ഒരുക്കിവച്ചിരിക്കുന്ന റൈസ് കുക്കറിനെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതിന്റെയും ഉമ്മ വയ്ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടായിരുന്നു. 

എന്നാല്‍ ഇപ്പോഴിതാ വിവാഹിതനായി നാല് ദിനങ്ങള്‍ക്ക് ശേഷം താന്‍ കുക്കറുമായുള്ള ബന്ധം വേര്‍പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ യുവാവ് അറിയിക്കുന്നത്. എന്റെ തീരുമാനം തെറ്റായിരുന്നു. ഇത് എനിക്ക് യോജിച്ച പങ്കാളിയല്ല എന്ന് പറഞ്ഞ ശേഷമാണ് ബന്ധം വേര്‍പെടുത്തിയെന്ന് അറിയിച്ചിരിക്കുന്നത്. 

 

എന്തായാലും യുവാവിന്റെ വിചിത്രമായ ഫേസ്ബുക്ക് പോസ്റ്റുകളും തീരുമാനങ്ങളുമെല്ലാം കാര്യമായി തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. മുമ്പും ഇത്തരം കാര്യങ്ങളുമായി പ്രശസ്തനാകാന്‍ ശ്രമിച്ചിരുന്ന ആളാണ് യുവാവെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read:- 15കാരിയുടെ മടിയിൽ കിടന്നുറങ്ങുന്ന 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ

click me!