യുവാവ് ഓര്‍ഡര്‍ ചെയ്തത് ഐസ്ക്രീമും ചിപ്സും, ലഭിച്ചത് രണ്ട് പാക്കറ്റ് കോണ്ടം

Published : Aug 29, 2022, 10:00 PM ISTUpdated : Aug 29, 2022, 10:39 PM IST
യുവാവ്  ഓര്‍ഡര്‍ ചെയ്തത് ഐസ്ക്രീമും ചിപ്സും, ലഭിച്ചത് രണ്ട് പാക്കറ്റ് കോണ്ടം

Synopsis

സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി തനിക്ക് ലഭിച്ച രണ്ട് പാക്കറ്റ് കോണ്ടംസിന്റെ ഫോട്ടോ സഹിതം ആഗസ്റ്റ് 27-ന് പെരിയസാമി ട്വിറ്ററിൽ പങ്കുവച്ചു.

കോയമ്പത്തൂർ സ്വദേശിയായ പെരിയസാമി സ്വിഗ്ഗിയിൽ നിന്ന് മക്കൾക്ക് ഐസ്ക്രീമും ചിപ്സും ഓർഡർ ചെയ്തെങ്കിലും ലഭിച്ചത് കോണ്ടം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി തനിക്ക് ലഭിച്ച രണ്ട് പാക്കറ്റ് കോണ്ടംസിന്റെ ഫോട്ടോ സഹിതം ആഗസ്റ്റ് 27-ന് പെരിയസാമി ട്വിറ്ററിൽ പങ്കുവച്ചു. പെരിയസാമി പോസ്റ്റ്  ട്വീറ്ററിൽ നിന്നും ഡിലീറ്റ് ചെയ്തെങ്കിലും മറ്റൊരു ട്വിറ്റർ ഉപയോക്താവ് ട്വിറ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ട്വീറ്റിന് ശേഷം പെരിയസാമിയുടെ പ്രശ്നം സ്വിഗ്ഗി പരിഹരിച്ചതായാണ് റിപ്പോർട്ട്. ഐസ്ക്രീമും ചിപ്സും ആർക്ക് ലഭിച്ച് കാണുമെന്ന് കുറിച്ച് കൊണ്ടാണ് സ്ക്രീൻ ഷോട്ട് മറ്റ് ഉപയോക്താവ് പങ്കുവച്ചത്. കോണ്ടത്തിന് പകരം ഐസ്‌ക്രീമും ചിപ്‌സും ലഭിച്ച "മറ്റൊരു വ്യക്തി" ഈ സാഹചര്യത്തെ എങ്ങനെ നോക്കികാണുമെന്ന് ഒരാൾ കമന്റ് ചെയ്തു.  "ക്ഷമിക്കണം! ഈ ദുരവസ്ഥയെക്കുറിച്ച് ആലോചിച്ച് നന്നായി ചിരിച്ചു," ഒരാൾ ട്വിറ്ററിൽ കുറിച്ചു. 

 

ഇതിന് മുമ്പ് എറണാകുളത്ത് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളത്തെ കരുമാലൂരിൽ ഓൺലൈനായി വാച്ച് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം. സംഭവത്തെ തുടർന്ന് കൊറിയറുമായി എത്തിയ ജീവനക്കാരെ തടഞ്ഞുവെച്ചു. 

കരുമാലൂർ തട്ടാംപടി സ്വദേശി അനിൽകുമാറിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പാണ് അനിൽകുമാർ ഓൺലൈനായി 2200 രൂപയുടെ വാച്ച് ഓർഡർ ചെയ്തത്. പൊതിക്ക് അസാധാരണമായ ഭാരം തോന്നിയതിനാൽ സാധനം കൊണ്ടുവന്നവരുടെ മുന്നിൽവെച്ച് തന്നെ അനിൽകുമാർ പേക്കറ്റ് പൊട്ടിച്ച് തുറന്ന് നോക്കി. അപ്പോഴാണ് വാച്ചിന് പകരം കോണ്ടത്തിൽ വെള്ളം നിറച്ചതാണ് പേക്കറ്റിലെന്ന് വ്യക്തമായത്. ഉടൻ തന്നെ യുവാക്കളെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിച്ചു. ഓൺലൈൻ കമ്പനിയാണോ കൊറിയർ ഏജൻസിയാണോ പരാതിക്കാരനെ കബളിപ്പിച്ചത് എന്നറിയാൻ അന്വേഷേണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

തലയിലെ ബാൻഡേജ് അഴിച്ചപ്പോൾ കണ്ടത് ‘കോണ്ടം പാക്കറ്റ്’; വീഡിയോ കാണാം

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ