Asianet News MalayalamAsianet News Malayalam

തലയിലെ ബാൻഡേജ് അഴിച്ചപ്പോൾ കണ്ടത് ‘കോണ്ടം പാക്കറ്റ്’; വീഡിയോ കാണാം

രക്തസ്രാവം നിർത്താനായി കോട്ടൺ ഉപയോഗിച്ച് താൽക്കാലികമായി ഡ്രസ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ മോരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടുത്തെ ആശുപത്രി ജീവനക്കാർ താൽക്കാലിക ഡ്രസിങ് നീക്കം ചെയ്തപ്പോഴാണ് കോട്ടണൊപ്പം കോണ്ടം പാക്കറ്റ് ലഭിച്ചത്.
 

condom pack used to dress womans head injury at health centre in mp
Author
Madhya Pradesh, First Published Aug 20, 2022, 8:53 PM IST

വയോധികയുടെ തലയിലേറ്റ മുറിവിൻ്റെ ഡ്രസിങ് അഴിച്ചുമാറ്റിയപ്പോൾ കോട്ടണൊപ്പം ജീവനക്കാർക്ക് ലഭിച്ചത് കോണ്ടം കവറും. തലയ്ക്ക് പരുക്കേറ്റാണ് രേഷ്മ ഭായ് എന്ന വയോധികയാണ് മൊറേന ജില്ലാ ആശുപത്രിയിലെത്തിലെത്തിയത്. ധർമ്മഗഡ് സ്വദേശിയായ യുവതി തലയ്‍ക്കേറ്റ മുറിവുമായി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടുകയായിരുന്നു.

രക്തസ്രാവം നിർത്താനായി കോട്ടൺ ഉപയോഗിച്ച് താൽക്കാലികമായി ഡ്രസ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ മോരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടുത്തെ ആശുപത്രി ജീവനക്കാർ താൽക്കാലിക ഡ്രസിങ് നീക്കം ചെയ്തപ്പോഴാണ് കോട്ടണൊപ്പം കോണ്ടം പാക്കറ്റ് ലഭിച്ചത്.

പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ യുവതിക്ക് ബാൻഡേജിട്ട നഴ്സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ നിന്ന് യുവതിയെ റഫർ ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നരോട്ടം ഭാഗവ് പറഞ്ഞു.

കൊവിഡ് രോഗികളിൽ തീവ്രത കുറയ്ക്കാൻ പ്രമേഹ മരുന്ന് ഫലപ്രദം: പഠനം

ഡോ. ധർമേന്ദ്ര രാജ്‌പൂത് എമർജൻസി ഡ്യൂട്ടിയിലും വാർഡ് ബോയ് അനന്ത് റാം ആയിരുന്നു. ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീയെ ചികിത്സിക്കുന്ന ഡോക്ടർ കോട്ടൺ പാഡിന് മുകളിൽ മെറ്റീരിയൽ പോലുള്ള കുറച്ച് കാർഡ് ബോർഡ് സ്ഥാപിക്കാൻ വാർഡ് ബോയിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് സൂക്ഷിച്ചു പകരം കോണ്ടം പാക്കറ്റ് വയ്ക്കുകയായിരുന്നുവെന്ന് മൊറേനയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ (സിഎച്ച്എംഒ) രാകേഷ് മിശ്ര പറഞ്ഞു. 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വാർഡ് ബോയിയെ സർവീസിൽ നിന്ന് നീക്കിയിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മിശ്ര ഐഎഎൻഎസിനോട് പറഞ്ഞു. ഈ സംഭവം ഏറെ വിവാദമായിരിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios