എയര്‍ഹോസ്റ്റസിനോട് പ്രണയം തുറന്നുപറയുന്ന യുവാവ്; വീഡിയോ വൈറല്‍

Published : May 31, 2023, 10:32 PM IST
എയര്‍ഹോസ്റ്റസിനോട് പ്രണയം തുറന്നുപറയുന്ന യുവാവ്; വീഡിയോ വൈറല്‍

Synopsis

എയര്‍ഹോസ്റ്റസായ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാനാവുക. എയര്‍ഹോസ്റ്റസ് ആയതിനാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ വച്ച്, ഇതേ വസ്ത്രത്തില്‍ ഇവര്‍ നടന്നുവരുമ്പോഴാണ് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും നാം രസകരമായതും വ്യത്യസ്തമായതുമായ പ്രണയാഭ്യര്‍ത്ഥനകളുടെ വീഡിയോകളും കാണാറുണ്ട്, അല്ലേ? ഇപ്പോള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് പരമാവധി പുതിയ രീതിയിലാക്കുകയും അത് പകര്‍ത്തി സോഷ്യല്‍ മീഡിയയിലും മറ്റും പങ്കിടുന്നതും ഒരു ട്രെൻഡാണ്. 

ഇത്തരത്തില്‍ പല തരത്തിലുള്ള, പലയിടങ്ങളില്‍ നിന്നുള്ള, പല പ്രായക്കാരുടെ വീഡിയോകള്‍ നിങ്ങള്‍ കണ്ടിരിക്കും. എത്ര കണ്ടാലും ഇങ്ങനെയുള്ള വീഡിയോകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുന്ന സന്തോഷം ചെറുതല്ല. 

അത്തരത്തിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നതും. എയര്‍ഹോസ്റ്റസായ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ നമുക്ക് കാണാനാവുക. എയര്‍ഹോസ്റ്റസ് ആയതിനാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ വച്ച്, ഇതേ വസ്ത്രത്തില്‍ ഇവര്‍ നടന്നുവരുമ്പോഴാണ് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്. 

അയര്‍ലൻഡിലെ ഡുബ്ലിൻ എയര്‍പോര്‍ട്ടിലാണ് സംഭവം നടക്കുന്നത്. യുവതി ജോലി കഴിഞ്ഞ് വരികയാണ് എന്നാണ് വീഡിയോ കാണുമ്പോള്‍ മനസിലാക്കാനാകുന്നത്. പെട്ടെന്ന് ഇവര്‍ക്ക് മുമ്പിലേക്ക് ഒരു പൂച്ചെണ്ടുമായി കടന്നുവരികയാണ് യുവാവ്. 

ഇതോടെ തന്നെ സന്തോഷത്താല്‍ യുവതിയുടെ മുഖത്ത് ചിരി വിരിയുന്നുണ്ട്. ഇതിന് പിന്നാലെ യുവാവ് തന്‍റെ കൈവശമിരുന്ന ബാഗ് തുറന്ന് ഇതില്‍ നിന്നൊരു മോതിരം പുറത്തെടുക്കുന്നു. ശേഷം മുട്ട് കുത്തിയിരുന്ന് തന്‍റെ പ്രണയം പ്രിയപ്പെട്ടവളെ അറിയിക്കുകയാണ്. ഈ രംഗം കൂടി കണ്ടതോടെ സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയാണ് യുവതി. 

സന്തോഷം കൊണ്ട് യുവതിയുടെ കണ്ണുകള്‍ നിറയുന്നതും ഇവരിത് തുടയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. തനിക്ക് ഈ ബന്ധത്തിന് സമ്മതമാണെന്നും ഇവര്‍ ഉറക്കെ പറയുന്നുണ്ട്. തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുകയാണ്. 

നിരവധി പേരാണ് ഈ വീഡിയോ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ വീഡിയോ കാണാം...

 

Also Read:- 'ആ ചിരി കണ്ടോ, ഇതൊക്കെയാണ് കാണേണ്ട സന്തോഷം'; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ