കണ്ണില്ലാത്ത ക്രൂരത; പുള്ളിപ്പുലിയുടെ വാലിൽ പിടിച്ചുവലിച്ച് യുവാവ്; വീഡിയോ വൈറല്‍

Published : Aug 19, 2022, 01:10 PM ISTUpdated : Aug 19, 2022, 01:17 PM IST
കണ്ണില്ലാത്ത ക്രൂരത; പുള്ളിപ്പുലിയുടെ വാലിൽ പിടിച്ചുവലിച്ച് യുവാവ്; വീഡിയോ വൈറല്‍

Synopsis

നടുറോഡില്‍ വച്ച് പുള്ളിപ്പുലിയുടെ വാലിൽ പിടിച്ചുവലിക്കുകയാണ് ഇവിടെ ഈ യുവാവ്. യുവാവിന്‍റെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം ആളുകളെയും വീഡിയോയില്‍ കാണാം.

മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുമ്പോഴും ഒരു ഭാഗത്ത് മൃഗങ്ങള്‍ വേട്ടയാടപ്പെടുകയാണ്. അത്തരത്തില്‍ കണ്ണില്ലാത്ത ക്രൂരതയുടെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നടുറോഡില്‍ വച്ച് പുള്ളിപ്പുലിയുടെ വാലിൽ പിടിച്ചുവലിക്കുകയാണ് ഇവിടെ ഈ യുവാവ്. യുവാവിന്‍റെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം ആളുകളെയും വീഡിയോയില്‍ കാണാം. ചുറ്റുമുണ്ടായിരുന്നവര്‍ യുവാവിന്റെ ചെയ്തികൾ മൊബൈലിൽ പകർത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

കാടിറങ്ങിയ പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. അതേസമയം ഒന്ന് പ്രതികരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു പുള്ളിപ്പുലി. 20 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

'ഈ ദൃശ്യത്തിലുള്ള മൃഗത്തെ തിരിച്ചറിയൂ' എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംഭവം നടന്നത് എവിടെയാണെന്നോ എന്നാണെന്നോ വ്യക്തമല്ല. അതേസമയം വീഡിയോയില്‍ കാണുന്ന ഈ കുറ്റവാളികളെ കണ്ടെത്തണമെന്നാണ് കമന്‍റുകളിലൂടെ ആളുകള്‍ ആവശ്യപ്പെടുന്നത്. 

 

 

 

അതേസമയം, മറ്റൊരു വീഡിയോ കൂടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിഴുങ്ങിയ അണലി പാമ്പിനെ പുറന്തള്ളുന്ന മൂർഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒഡീഷയിലെ ബങ്കിയിലാണ് സംഭവം. പ്രദേശത്ത് താമസിക്കുന്നവർ പാമ്പ് പിടുത്തക്കാരെ വിളിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പ് പിടിത്ത വിദഗ്ധർ ഇരുപാമ്പുകളെയും പിടികൂടി സുരക്ഷിത സ്ഥലത്ത് തുറന്നുവിട്ടു. ആറടി നീളമുള്ള കൂറ്റൻ മൂർഖൻ പാമ്പ് വിഴുങ്ങിയ അണലി അതിജീവിക്കാൻ പ്രയാസമാണെന്ന് വിദഗ്ധർ പറയുന്നു.

Also Read: അണലിയെ വിഴുങ്ങാൻ ശ്രമിക്കുന്ന മൂര്‍ഖന്‍ ; വെെറലായി വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ