ഒമ്പത് കുട്ടികളുമായി ഒരാളുടെ സൈക്കിള്‍ യാത്ര; വീഡിയോയ്ക്കെതിരെ വ്യാപക വിമര്‍ശനം

Published : Nov 17, 2022, 08:18 PM ISTUpdated : Nov 17, 2022, 08:26 PM IST
ഒമ്പത് കുട്ടികളുമായി ഒരാളുടെ സൈക്കിള്‍ യാത്ര; വീഡിയോയ്ക്കെതിരെ വ്യാപക വിമര്‍ശനം

Synopsis

ഒരാള്‍ ഒമ്പത് കുട്ടികളേയും കൊണ്ട് സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മൂന്നു കുട്ടികള്‍ പിന്നിലാണ് ഇരിക്കുന്നത്. ഒരാള്‍ സൈക്കിള്‍ ചവിട്ടുന്ന ആളുടെ കഴുത്തില്‍ പിടിച്ചുനിന്നു.

ഒരാള്‍ ഒമ്പത് കുട്ടികളുമായി സൈക്കിളില്‍ യാത്ര ചെയ്യുന്ന വീഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ലോകജനസംഖ്യ 800 കോടിയില്‍ എത്തിയത് വാര്‍ത്തയായതിന് പിന്നാലെയാണ് അതിനെ ട്രോളി ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജെയ്കി യാദവ് എന്ന ഉപയോക്താവ് ആണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ഒരാള്‍ ഒമ്പത് കുട്ടികളേയും കൊണ്ട് സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മൂന്ന് കുട്ടികള്‍ പിന്നിലാണ് ഇരിക്കുന്നത്. ഒരാള്‍ സൈക്കിള്‍ ചവിട്ടുന്ന ആളുടെ കഴുത്തില്‍ പിടിച്ചുനിന്നു. രണ്ട് പേര്‍ അയാളുടെ കൈകളിലും തൂങ്ങിനില്‍ക്കുന്നുണ്ട്. മൂന്ന് പേര്‍ മുന്നിലും ഇരിക്കുന്നു. ഇതില്‍ ഒരു കുട്ടി ചക്രത്തിന് തൊട്ടുമുന്നിലാണ് ഇരിക്കുന്നത്. ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്നത് വ്യക്തമല്ല. റോഡിലൂടെ പോയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. കുട്ടികള്‍ ക്യാമറയിലേയ്ക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

 'ലോകജനസംഖ്യ എട്ട് ബില്ല്യണ്‍ ആയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്' എന്ന കുറിപ്പോടെയാണ് ജെയ്കി യാദവ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ വീഡിയോയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേര്‍ കമന്‍റ് ചെയ്തു. അപകടകരമായ വിധം സൈക്കിളില്‍ കുട്ടികളെയും കൊണ്ട് യാത്ര ചെയ്തായാളെ ആണ് എല്ലാവരും വിമര്‍ശിച്ചത്. 

 

 

 

ഇത്രയും അപകടകരമായ വിധം സൈക്കിളില്‍ കുട്ടികളെ കൊണ്ടുപോകാനുള്ള ധൈര്യം സമ്മതിക്കണം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. അതേസമയം, ഇത് മുഴുവന്‍ ഒരാളുടെ കുട്ടികള്‍ ആണെന്നതിന് തെളിവ് ഒന്നും ഇല്ലല്ലോ എന്ന് മറ്റൊരാളും കമന്‍റ് ചെയ്തു. ആരുടെ കുട്ടികള്‍ ആയാലും ഇവരെ ഇങ്ങനെ ഇരുത്തി സൈക്കിള്‍ ഓടിച്ചയാളെ ജയിലില്‍ അടക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 

Also Read: വളര്‍ത്തുനായക്ക് പാനിപൂരി നല്‍കുന്ന യുവതി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ