ശുചിമുറിയിൽ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ; അമ്പരപ്പിക്കുന്ന വീഡിയോ

Published : Jun 17, 2023, 11:35 AM IST
 ശുചിമുറിയിൽ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ; അമ്പരപ്പിക്കുന്ന വീഡിയോ

Synopsis

ടോയ്‌ലറ്റിലെ ഷവർ സ്ക്രീനിന് മുകളിൽ ഇരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ ആണ് വീഡിയോയില്‍ കാണുന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലണ്ട് സ്വദേശിയായ ഒരു വ്യക്തിയാണ്  ടോയ്‌ലറ്റിൽ കയറിയ ശേഷം മുകളിലേക്ക് നോക്കിയപ്പോള്‍  ഷവർ സ്ക്രീനിന് മുകളിൽ ചുറ്റുപിണഞ്ഞിരിക്കുന്ന കൂറ്റനൊരു പെരുമ്പാമ്പിനെ കണ്ടത്. 

ദിവസവും നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയും വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് പാമ്പുകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഒരു കൗതുകമുണ്ട്. ഇവിടെയിതാ അത്തരത്തില്‍ ഒരു പാമ്പിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ടോയ്‌ലറ്റിലെ ഷവർ സ്ക്രീനിന് മുകളിൽ ഇരിക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ ആണ് വീഡിയോയില്‍ കാണുന്നത്.  
ഓസ്ട്രേലിയയിലെ ക്വീൻസ്ലണ്ട് സ്വദേശിയായ ഒരു വ്യക്തിയാണ്  ടോയ്‌ലറ്റിൽ കയറിയ ശേഷം മുകളിലേക്ക് നോക്കിയപ്പോള്‍  ഷവർ സ്ക്രീനിന് മുകളിൽ ചുറ്റുപിണഞ്ഞിരിക്കുന്ന കൂറ്റനൊരു പെരുമ്പാമ്പിനെ കണ്ടത്. 

ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ കണ്ട വീട്ടുടമ ആദ്യം ഒന്ന് പേടിച്ചെങ്കിലും ഉടൻതന്നെ ടോയ്‌ലറ്റിൽ നിന്നും ഇറങ്ങിയ അയാള്‍ പാമ്പുപിടുത്ത വിദഗ്ധരെ വിളിക്കുകയായിരുന്നു. ഹഡ്സൺ സ്നേക്ക് ക്യാച്ചിങ് എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ ഉടൻതന്നെ സ്ഥലത്തെത്തുകയായിരുന്നു. ഷവർ സ്ക്രീനിന് സമീപത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങൾ പാമ്പ് തട്ടി താഴെയിട്ടിരുന്നു. സ്ഥലത്തെത്തിയ ജീവനക്കാരനായ ആന്‍റണി സെക്കൻഡുകൾക്കുള്ളില്‍ പാമ്പിനെ പിടികൂടി. പിന്നീട് സുരക്ഷിതമായി ബാഗിനുള്ളിലാക്കി വനമേഖലയില്‍ തുറന്നുവിടുകയും ചെയ്തു. ഫേസ്ബുക്കിലൂടെ ആണ് പാമ്പിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 
 

Also Read: പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പില്‍ ഉർഫി ജാവേദ്; ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്ന് സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ