വര്‍ക്ക് ഫ്രം ഹോം; അലങ്കോലമായി കിടന്ന മുറി സഹപ്രവര്‍ത്തകര്‍ കാണാതിരിക്കാൻ യുവാവ് ചെയ്തത്...

By Web TeamFirst Published Mar 24, 2020, 6:11 PM IST
Highlights

താനൊരു ആഡംബര ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവ് ഈ സൂത്രം ചെയ്തതു. 

ഈ കൊറോണ കാലത്ത് ജോലിയെ ബാധിക്കാതിരിക്കാന്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം പല കമ്പനികളും ഒരുക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ ട്രോളുകളും മറ്റും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 

വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് ചിരിപ്പിക്കുന്ന രസകരമായ വാർത്തയുണ്ട്. കേംബ്രിജിലെ ക്യാന്‍സര്‍ ഗവേഷക കേന്ദ്രത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആന്‍ഡ്ര്യൂ എക്കെല്‍ എന്ന യുവാവ് കൊറോണയെ തുടർന്ന് വീട്ടിലിരുന്നാണ് ജോലി ചെയ്ത് വരുന്നത്. സഹപ്രവര്‍ത്തകരെ ഒന്നു കബളിപ്പിക്കാന്‍ വേണ്ടി ആന്‍ഡ്ര്യൂ ഒരു സൂത്രം ചെയ്യുകയായിരുന്നു

താനൊരു ആഡംബര ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് യുവാവ് ഈ സൂത്രം ചെയ്തതു. കൂടെ ജോലി ചെയ്യുന്നവര്‍ വീഡിയോ ചാറ്റില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂവിന്റെ ആഡംബര 
ഫ്ളാറ്റ് കാണുന്നത്. 

ഇത്രയും വിലപിടിപ്പുള്ള ഫ്ലാറ്റ് എങ്ങനെ കിട്ടിയെന്നാണ്  പലരും ചോ​ദിക്കുന്നത്. ആന്‍ഡ്രൂ തന്റെ അലങ്കോലമായി കിടക്കുന്ന മുറി അവരെല്ലാം കാണാതിരിക്കാന്‍ പിറകില്‍ ലക്ഷ്വറി ബെഡ്‌റൂമിന്റെ വലിയ ചിത്രങ്ങള്‍ പതിക്കുകയായിരുന്നു. 

താൻ ഇരിക്കുന്നതിന്റെ പുറകിൽ ആഡംബര ഫ്ളാറ്റിന്റെ ആറ് പേജടങ്ങിയ ചിത്രങ്ങള്‍ ഒന്നിച്ച് ചേർത്തു വയ്ക്കുകയായിരുന്നു. തൊണ്ണൂറു മിനിറ്റു നേരത്തെ മീറ്റിങ്ങിനു ശേഷം സൂം ഔട്ട് സ്ഥിതിയില്‍ നിന്നും തെറ്റിയപ്പോഴാണ് യഥാര്‍ഥ മുറി പലരും കണ്ടതെന്ന്.''- ആന്‍ഡ്ര്യൂ പറ‍ഞ്ഞു.

click me!