ആശുപത്രി കിടക്കയില്‍ നിന്ന് മഞ്ഞുമൂടിയ പര്‍വതനിരകളുടെ മുകളിലേക്ക്; ചിത്രങ്ങള്‍ പങ്കുവെച്ച് മനീഷ കൊയ്‍രാള

By Web TeamFirst Published Dec 2, 2019, 4:50 PM IST
Highlights

ക്യാന്‍സറിനെ അതിജീവിച്ച അനുഭവങ്ങളെ കുറിച്ച് നടി മനീഷ കൊയ്‍രാള മുന്‍പും തുറന്നുപറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങള്‍ എഴുതിയ പുസ്തകം 'ഹീല്‍ഡ്' ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 

ക്യാന്‍സറിനെ അതിജീവിച്ച അനുഭവങ്ങളെ കുറിച്ച് നടി മനീഷ കൊയ്‍രാള മുന്‍പും തുറന്നുപറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങള്‍ എഴുതിയ പുസ്തകം 'ഹീല്‍ഡ്' ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ ക്യാന്‍സറില്‍ നിന്നുളള അതിജീവനത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

ക്യാന്‍സര്‍ ബാധിച്ച് ആശുപത്രി കിടക്കിയില്‍ കിടക്കുന്ന ചിത്രവും നേപ്പാളിലെ മഞ്ഞുമൂടിയ പര്‍വതനിരകളുടെ മുകളില്‍ നില്‍ക്കുന്ന തന്‍റെ ചിത്രങ്ങളുമാണ് മനീഷ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

 

Forever greatful for second chance to life 🙏🏻🙏🏻🙏🏻gm friends.. this is an amazing life and a chance to live a happy& healthy one 💖💖💖 pic.twitter.com/LzCL25mWVc

— Manisha Koirala (@mkoirala)

 

ജീവിതം നല്‍കിയ ഈ രണ്ടാമത്തെ അവസരത്തോട് എന്നെന്നും നന്ദി. ഇതൊരു അത്ഭുതകരമായ ജീവിതമാണെന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാനുള്ള അവസരം കൂടിയാണിതെന്നും മനീഷ ചിത്രം പങ്കുവെച്ച്  പറഞ്ഞു. 

 

ക്യാന്‍സര്‍ രോഗത്തെ കുറിച്ച് പുറത്തുപറയണോ വേണ്ടയോ എന്നാലോചിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നുവെന്നും അത് വെളിപ്പെടുത്താന്‍ പ്രചോദനം തന്ന ചിലരുണ്ടെന്നും നടി നേരത്തെ  വ്യക്തമാക്കിയിരുന്നു. 'താരങ്ങളെ സംബന്ധിച്ച് അസുഖങ്ങള്‍ വരുന്നത് ഭയങ്കര രഹസ്യമായിട്ടുള്ള കാര്യമാണ്. പുറത്തറിഞ്ഞാല്‍ സ്വകാര്യതയെ ബാധിക്കും. മറ്റ് പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. എനിക്ക് രോഗത്തെ മറികടക്കാന്‍ ശരിക്കും എന്റെ ചുറ്റമുള്ളവരില്‍ നിന്ന് പ്രചോദനം വേണമായിരുന്നു. അതുകൊണ്ട് ഞാന്‍ രോഗങ്ങളെ കുറിച്ച്  സംസാരിച്ച താരങ്ങളെ കുറിച്ച് അന്വേഷിച്ചു. കനേഡിയന്‍ നടിയായ ലിസ റേ, ഇന്ത്യന്‍ ക്രിക്കറ്ററായ യുവ്‍രാജ് സിംഗ്  എന്നിവരുടെയെല്ലാം അനുഭവങ്ങളിലൂടെ കടന്നുപോയി. രോഗത്തെ കുറിച്ച് തുറന്നുപറയുകയും, ആത്മവിശ്വാസത്തോടെ അവര്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതെല്ലാം വീണ്ടും കണ്ടു.. എനിക്കത് വലിയ പ്രചോദനമാണ് നല്‍കിയത്'- മനീഷ പറഞ്ഞു. ക്യാന്‍സറിനെ കുറിച്ച് ആരും നെഗറ്റീവായി പറയരുതെന്ന് ആഗ്രഹമുണ്ടെന്നും മനീഷ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

Today at the book signing for @himalayanechoes #bookhealed

A post shared by Manisha Koirala (@m_koirala) on Oct 20, 2019 at 9:50am PDT

 
 
 
 
 
 
 
 
 
 
 
 
 

#throwback in #Poland 2017 😎

A post shared by Manisha Koirala (@m_koirala) on Nov 30, 2019 at 6:47pm PST

click me!