Latest Videos

ഇതൊക്കെ എന്ത്; പുത്തന്‍ മേക്കോവറില്‍ മഞ്ജു വാര്യര്‍; പ്രതികരണങ്ങളുമായി ആരാധകര്‍

By Web TeamFirst Published Mar 26, 2021, 3:23 PM IST
Highlights

'ചതുര്‍മിഖം' എന്ന തന്‍റെ പുത്തന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ എത്തിയതായിരുന്നു മഞ്ജു. ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവച്ചത്. 

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സിനിമയിലേയ്ക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് മുന്നേറുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്.

ഇടയ്ക്കിടെ തന്‍റെ ചിത്രങ്ങളും മഞ്ജു ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പുത്തന്‍ ലുക്കുകളിലുള്ള മഞ്ജുവിന്‍റെ ഓരോ ചിത്രങ്ങളും കൗതുകത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. 

 

അടുത്തിടെ തന്‍റെ പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിക്കൊണ്ട് മഞ്ജു പങ്കുവച്ച ചിത്രങ്ങളും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. ഷോര്‍ട്ട് ഹെയര്‍ കട്ടാണ് താരം പരീക്ഷിച്ചത്. മലയാള ചലച്ചിത്ര രംഗത്ത് സെലിബ്രിറ്റികളുടെ ഹെയർ സ്റ്റൈലിസ്റ്റുമാരായ സജിത്തും സുജിത്തുമാണ് മഞ്ജുവിന്‍റെ ഹെയര്‍ സ്റ്റൈലിന് പിന്നില്‍. 

 

 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. ന്യൂജെന്‍ താരങ്ങള്‍ക്ക് പോലും വെല്ലുവിളിയാവുകയാണ് മഞ്ജു ഇവിടെ. 'ചതുര്‍മുഖം' എന്ന തന്‍റെ പുത്തന്‍ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ ആണ് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു എത്തിയത്. ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവച്ചത്. 

 

 

വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് ഹാഫ് സ്കര്‍ട്ടും ആണ് താരത്തിന്‍റെ വേഷം. ഒപ്പം വൈറ്റ് ഷൂസ് കൂടി ധരിച്ചപ്പോള്‍ താരത്തിന്‍റെ ലുക്ക് കംപ്ലീറ്റായി. ഈ വസ്ത്രവും  ഷോര്‍ട്ട് ഹെയര്‍ സ്റ്റൈലും താരത്തെ ഒരു സ്കൂള്‍ കുട്ടിയെ ഉപമിക്കുന്നതായി ആരാധകരും അഭിപ്രായപ്പെട്ടു. നിരവധി പേരാണ് മഞ്ജുവിന്‍റെ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പല സ്ത്രീകള്‍ക്കും മഞ്ജു ഇവിടെ പ്രജോദനം ആവുകയാണ്.  'പ്രായമൊക്കെ വെറും നമ്പര്‍ മാത്രം', 'യുവ നായികമാർ ഒന്ന് കരുതി നിന്നോ, തലൈവി രണ്ടും കല്പിച്ചാണ്'- തുടങ്ങിയ കമന്‍റുകളുമായി ആരാധകര്‍ സംഭവം കളറാക്കി. പ്രേക്ഷകർ മാത്രമല്ല, സിനിമാ താരങ്ങളും നടിയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

 

Also Read: ചിരിച്ചുല്ലസിച്ച് പുത്തൻ ലുക്കില്‍ മഞ്‍ജു വാര്യര്‍, പുതിയ ചിത്രത്തിനായുള്ള മേക്കോവര്‍

click me!