Asianet News MalayalamAsianet News Malayalam

ചിരിച്ചുല്ലസിച്ച് പുത്തൻ ലുക്കില്‍ മഞ്‍ജു വാര്യര്‍, പുതിയ ചിത്രത്തിനായുള്ള മേയ്‍ക്കോവര്‍!

മഞ്‍ജു വാര്യരുടെ പുതിയ ഫോട്ടോ ചര്‍ച്ചയാകുന്നു.

Manju Warrier share her photo
Author
Kochi, First Published Mar 16, 2021, 6:07 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക നടിയാണ് മഞ്‍ജു വാര്യര്‍. വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ വര്‍ഷങ്ങളായി പ്രേക്ഷകരുടെ ഇഷ്‍ടം നിലനിര്‍ത്തുന്ന നടി. ഒട്ടേറെ ഹിറ്റുകളാണ് മഞ്‍ജു വാര്യര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇപോഴിതാ മഞ്ജു വാര്യരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മഞ്‍ജു വാര്യര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്റ്റൈലിസ്റ്റ് ലുക്കിലുള്ള മഞ്‍ജു വാര്യരുടെ ഫോട്ടോയാണ് ഇത്.

ഹെയര്‍ കളര്‍ ചെയ്‍ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ളതാണ് മഞ്‍ജു വാര്യരുടെ ചിത്രം. 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിനു വേണ്ടിയാണ് മേയ്‍ക്കോവര്‍. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിനു വേണ്ടി വേറിട്ട ലുക്കിലാണ് മഞ്‍ജു വാര്യര്‍ എത്തുന്നത്. മഞ്‍ജു വാര്യര്‍ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ശിവദയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗൗതമി നായര്‍ ഒരിടവേള കഴിഞ്ഞ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Follow Us:
Download App:
  • android
  • ios