'കുടവയർ' യുവാവിന്റെ ജീവൻ രക്ഷിച്ചു; ലിയുവിന് ഇത് രണ്ടാം ജന്മം

Web Desk   | Asianet News
Published : Aug 13, 2020, 10:04 PM ISTUpdated : Aug 13, 2020, 11:02 PM IST
'കുടവയർ' യുവാവിന്റെ ജീവൻ രക്ഷിച്ചു; ലിയുവിന് ഇത് രണ്ടാം ജന്മം

Synopsis

കുഴൽ കിണറിനുള്ളിലേക്ക് വീഴാൻ കഴിയാത്തവിധം തടിയുള്ളതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ലിയുവിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള 28 കാരൻ ലിയു എന്ന ചൈനക്കാരൻ അമിതവണ്ണത്തിന്റെ പേരിൽ പലരിൽ നിന്നും പരിഹാസം കേൾക്കേണ്ടി വന്ന ആളാണ്. എന്നാൽ അവശ്യഘട്ടത്തിൽ ലിയുവിന്‍റെ ജീവൻ രക്ഷിച്ചത് കുടവയറാണ്. വീട്ടിലെ കിണറ്റിൽ വീണ ലിയുവിനെ മരണത്തിൽ നിന്നു രക്ഷിച്ചത് അദ്ദേഹത്തിന്‍റെ വയറിന്‍റെ വലുപ്പമായിരുന്നു.

വെള്ളമില്ലാത്ത കിണറിലേക്ക് തടിയും മറ്റുമുപയോഗിച്ച് മറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ലിയു കിണറിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് കയർ ഉപയോഗിച്ച് ലിയുവിന്റെ ശരീരത്തിൽ കെട്ടി സാഹസികമായാണ് പുറത്തെടുത്തത്.

കൈയ്യും കെട്ടി അക്ഷമനായിരിക്കുന്ന ലിയുവിന്റെ ദൃശ്യങ്ങൾ രക്ഷാപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏതായാലും അമിതവണ്ണം തുണയായ ലിയു പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടിരിക്കുകയാണെന്നും അഗ്നിശമന സേന പറഞ്ഞു.

ലിയുവിന് 226 കിലോ ഭാരമുമുണ്ട്. കുഴൽ കിണറിനുള്ളിലേക്ക് വീഴാൻ കഴിയാത്തവിധം തടിയുള്ളതിനാൽ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ലിയുവിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മരിച്ചെന്നു കരുതി റേപ്പിസ്റ്റ് ഉപേക്ഷിച്ചു; ഉയിർത്തെഴുന്നേറ്റു വന്ന അവൾ അഴിക്കുള്ളിലാക്കിയത് 1200 കുറ്റവാളികളെ...

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ