ഇതെന്താണെന്ന് വായിക്കാമോ?; യുവാവിന്‍റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന...

Published : May 01, 2023, 05:55 PM IST
ഇതെന്താണെന്ന് വായിക്കാമോ?; യുവാവിന്‍റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന...

Synopsis

ഒരു കീബോര്‍ഡ് സമ്മാനിച്ചാണ് യുവാവ് പെൺസുഹൃത്തിനോട് പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതില്‍ ചില അക്ഷരങ്ങള്‍ മാത്രം പെട്ടെന്ന് കാണുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഇത് ചേര്‍ത്തുവായിക്കുമ്പോഴാണ് പ്രണയാഭ്യര്‍ത്ഥനയാണെന്ന് മനസിലാവുക.

പ്രണയിക്കുന്നയാളോട് പ്രണയം തുറന്ന് പറയുകയെന്നത് ഏറ്റവും സവിശേഷമായ അനുഭവം തന്നെയാണ്. അതോടൊപ്പം തന്നെ പലര്‍ക്കും അത് ഏറെ 'ടെൻഷൻ' പിടിച്ച സംഗതി കൂടിയാണ്. എങ്ങനെ പ്രണയമാണെന്ന് തുറന്ന് പറയണം,  പറയാതെ പറയാൻ സാധിക്കുമെങ്കില്‍ അത് എങ്ങനെയെല്ലാം?... എന്നിങ്ങനെ ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് പലരും തങ്ങളുടെ പ്രണയാഭ്യര്‍ത്ഥനയിലേക്ക് കടക്കുന്നത്. 

ചിലരാണെങ്കില്‍ വ്യത്യസ്തമായതോ പുതുമയാര്‍ന്നതോ ആയ രീതികളില്‍ തങ്ങളുടെ പ്രണയം തുറന്ന് പറയാൻ ശ്രമിക്കാറുമുണ്ട്. പലപ്പോഴും ഇത് അപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് നല്ലൊരു 'സര്‍പ്രൈസ്'ഉം ആകാറുണ്ട്. മിക്കവര്‍ക്കും 

അത്തരത്തില്‍ തന്‍റെ പെണ്‍സുഹൃത്തിനോട് ഒരു യുവാവ് നടത്തിയിരിക്കുന്ന വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥനയാണിപ്പോള്‍ ട്വിറ്ററില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. യുവതി തന്നെയാണ് ഇത് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

പ്രത്യേകമായി തയ്യാറാക്കിയ ഒരു കീബോര്‍ഡ് സമ്മാനിച്ചാണ് യുവാവ് പെൺസുഹൃത്തിനോട് പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതില്‍ ചില അക്ഷരങ്ങള്‍ മാത്രം പെട്ടെന്ന് കാണുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഇത് ചേര്‍ത്തുവായിക്കുമ്പോഴാണ് പ്രണയാഭ്യര്‍ത്ഥനയാണെന്ന് മനസിലാവുക.

'ബി മൈ ഗേള്‍ഫ്രണ്ട് സയാംഗ്?' എന്നാണ് കീ ബോര്‍ഡിലെ അക്ഷരങ്ങളിലൂടെ യുവാവ് ചോദിക്കുന്നത്. എന്‍റെ കാമുകിയാകാമോ എന്നാണീ ചോദ്യത്തിന്‍റെ അര്‍ത്ഥം. പ്രപ്പോസ് ചെയ്ത തീയ്യതിയും കീബോര്‍ഡില്‍ കാണാം. 

ഈ കീബോര്‍ഡിന്‍റെ ചിത്രത്തിനൊപ്പം തന്‍റെ കാമുകനൊപ്പമുള്ള ചിത്രവും യുവതി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ യുവാവിന്‍റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന ട്വിറ്ററില്‍ വൈറലായി. രണ്ട് കോടിയിലധികം പേരാണ് യുവതിയുടെ ട്വീറ്റ് കണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം പേര്‍ ട്വീറ്റിന് പ്രതികരണം അറിയിക്കുകയും നാല്‍പതിനായിരത്തോളം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. 

യുവതി പങ്കുവച്ച ട്വീറ്റ് കാണാം...

 

Also Read:- എയര്‍പോര്‍ട്ടില്‍ വച്ച് യുവതിയുടെ ബാഗില്‍ നിന്ന് കിട്ടിയത് 22 പാമ്പുകള്‍!

 

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ