ന​​ഗ്നയായി വീട് വ‍ൃത്തിയാക്കി കൊടുക്കുക, ഈ വീട്ടമ്മയ്ക്ക് ഒരു മണിക്കൂറിന് കിട്ടുന്ന തുക 8000 രൂപ

Web Desk   | Asianet News
Published : Feb 28, 2020, 05:41 PM ISTUpdated : Feb 28, 2020, 06:03 PM IST
ന​​ഗ്നയായി വീട് വ‍ൃത്തിയാക്കി കൊടുക്കുക, ഈ വീട്ടമ്മയ്ക്ക് ഒരു മണിക്കൂറിന് കിട്ടുന്ന തുക 8000 രൂപ

Synopsis

ഈ ജോലി തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെയും ഒരുതരത്തിലുള്ള മോശം അനുഭവും ഉണ്ടായിട്ടില്ലെന്നാണ് ക്ലെയർ  പറയുന്നത്.

 35 കാരിയായ ക്ലെയർ ഓ കാനർ എന്ന വീട്ടമ്മ ഓടി നടന്നു പണമുണ്ടാക്കാനുള്ള തിരക്കിലാണ് ഇപ്പോൾ.  ഒരു മണിക്കൂർ കൊണ്ട് ഈ വീട്ടമ്മ സമ്പാദിക്കുന്നത് 8000 രൂപ. എന്താണ് ക്ലെയറുടെ ജോലി എന്ന് അറിയേണ്ടേ. ന​ഗ്നയായി വീട് വ‍ൃത്തിയാക്കി കൊടുക്കുക. യുകെയിലെ കെന്റിലെ ഒരു പ്രാന്തപ്രദേശമായ വാൾഡർസ്‌ലേഡിലാണ് ക്ലെയർ താമസിക്കുന്നത്.

ഇതിന് മുമ്പ് ക്ലെയർ ഒരു നക്ഷത്രഹോട്ടലിലെ ക്ലീനിംഗ് ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ, അത്രമാത്രം വരുമാനം ഒന്നും കിട്ടിയിരുന്നില്ല. വരുമാനം തികയാതെ  വന്നപ്പോൾ ക്ലെയർ ഹോട്ടലിലെ ജോലി ഉപേക്ഷിച്ചു. പിന്നീട് സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. 

അങ്ങനെയാണ് നഗ്നരായി ക്ലീൻ ചെയ്യുന്ന ജോലിയെ പറ്റി  ക്ലെയർ അറിയുന്നത്. മികച്ച വരുമാനം ലഭിക്കുന്ന നല്ലൊരു ജോലിയാണ് ഇതെന്ന് സുഹൃത്തുക്കൾ പറഞ്ഞാണ് ക്ലെയർ ഇതറിയുന്നത്. അങ്ങനെ ഈ ജോലി സ്വീകരിക്കാൻ  ക്ലെയർ തീരുമാനിക്കുകയായിരുന്നു. 

ഭർത്താവിനോട് ഈ ജോലിയെ കുറിച്ച് ആദ്യമൊന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് ചിരിയാണ് വന്നത്. ക്ലെയറയ്ക്ക് താൽപര്യം ഉണ്ടെങ്കിൽ ഈ ജോലി ചെയ്യാമെന്നാണ് അ​ദ്ദേഹം പറഞ്ഞത്. ഭർത്താവിന്റെ അനുവാദം കിട്ടിയതിന് ശേഷമാണ് ഈ ജോലിയിലേക്കിറങ്ങിയതെന്നും ക്ലെയർ പറയുന്നു. 

ഈ ജോലി തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെയും ഒരുതരത്തിലുള്ള മോശം അനുഭവും ഉണ്ടായിട്ടില്ലെന്നാണ്  ക്ലെയർ പറയുന്നത്. ജോലി തുടങ്ങുന്നതിന് മുമ്പ് വീട്ടിലെ ഉടമസ്ഥനിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങാറുണ്ടെന്നും ക്ലെയർ പറഞ്ഞു.

 തന്റെ നഗ്നശരീരത്തിൽ തുറിച്ചു നോക്കാനോ സ്പർശിക്കാനോ അനുവദിക്കില്ല. ശരീഭാഗങ്ങളുടെ ചിത്രങ്ങളോ വീഡിയോയോ ഒരുകാരണവശാലും പകർത്തരുത്. ജോലിക്കുമുമ്പ് പണം അക്കൗണ്ടിലേക്കിടണം ഇതാണ് പ്രധാന നിബന്ധനകളെന്ന് ക്ലെയർ പറയുന്നു. ഈ ജോലിയിൽ വളരെ സന്തോഷവതിയാണെന്നും ക്ലെയർ പറഞ്ഞു.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ