ധൃതിയില്‍ കുട്ടികളെ സ്‌കൂളിലാക്കാന്‍ പോയി; പാതിവഴിയില്‍ 'ട്വിസ്റ്റ്'

Web Desk   | others
Published : Feb 28, 2020, 04:31 PM IST
ധൃതിയില്‍ കുട്ടികളെ സ്‌കൂളിലാക്കാന്‍ പോയി; പാതിവഴിയില്‍ 'ട്വിസ്റ്റ്'

Synopsis

ഇവര്‍ ആരെന്നോ ഏത് നാട്ടുകാരിയാണെന്നോ വ്യക്തമല്ല. പക്ഷേ, 46 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന ഇവരുടെ സെല്‍ഫി വീഡിയോ ആയിരക്കണക്കിന് പേരെയാണ് ചിരിപ്പിച്ചത്. തിരക്കിട്ട് കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് പോകാനായി കാറെടുത്ത് ഇറങ്ങിയതാണ് വീട്ടമ്മ. പകുതി വഴിയെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്, പിന്‍സീറ്റ് കാലിയായിരിക്കുന്നു. അപ്പോള്‍ കുട്ടികളെവിടെ?  

രാവിലെ എഴുന്നേറ്റ് കുട്ടികളെ ഒരുക്കി സ്‌കൂളില്‍ പറഞ്ഞയയ്ക്കുകയെന്നത് അത്ര നിസാരമായ ജോലിയല്ല. പതിവായി ഇതുതന്നെ ചെയ്ത് മടുത്തുപോകുന്ന വീട്ടമ്മമാരുടെ എണ്ണവും കുറവല്ല. അപ്പോള്‍ ഈ മടുപ്പ് മൂലം ചില ചെറിയ അബദ്ധങ്ങളെന്തെങ്കിലും പറ്റിയാലും അവരെ കുറ്റപ്പെടുത്താനാകില്ല, അല്ലേ?

അങ്ങനെയൊരു അബദ്ധം പറ്റിയ വീട്ടമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ കയ്യടി നേടുന്നത്. ഇവര്‍ ആരെന്നോ ഏത് നാട്ടുകാരിയാണെന്നോ വ്യക്തമല്ല. പക്ഷേ, 46 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യം വരുന്ന ഇവരുടെ സെല്‍ഫി വീഡിയോ ആയിരക്കണക്കിന് പേരെയാണ് ചിരിപ്പിച്ചത്. 

തിരക്കിട്ട് കുട്ടികളേയും കൊണ്ട് സ്‌കൂളിലേക്ക് പോകാനായി കാറെടുത്ത് ഇറങ്ങിയതാണ് വീട്ടമ്മ. പകുതി വഴിയെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്, പിന്‍സീറ്റ് കാലിയായിരിക്കുന്നു. അപ്പോള്‍ കുട്ടികളെവിടെ? തിരക്കിനും ഉറക്കച്ചടവിനുമിടെ കുട്ടികളെ കയറ്റാന്‍ മറന്നുപോയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞതും ചിരിയോട് ചിരിയാണ് ഇവര്‍. ഇിന തിരിച്ചുപോയി കുട്ടികളെ കൂട്ടിക്കൊണ്ട് വരണമെന്ന് പറഞ്ഞ് കാലിയായ പിന്‍സീറ്റ് കാണിച്ച് പൊട്ടിച്ചിരിക്കുന്ന ഇവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ട്വിറ്റര്‍. 

വീഡിയോ കാണാം...

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ