വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ അറിയാന്‍; നിങ്ങളുടെ വ്യക്തിത്വം ഇതാണ്...

By Web TeamFirst Published May 28, 2019, 8:27 PM IST
Highlights

ചില വീടുകളിലെങ്കിലും അടുക്കളക്കാര്യങ്ങളിലും മറ്റും സഹായിക്കാന്‍ പുരുഷന്മാരും തയ്യാറാകാറുണ്ട്. അത്തരം പുരുഷന്മാരുടെ വ്യക്തിത്വത്തെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണമാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്

പൊതുവേ വീട്ടുജോലികള്‍ ഏറ്റവുമധികം ചെയ്യുന്നത് സ്ത്രീകളാണ്. എന്നാല്‍ ചില വീടുകളിലെങ്കിലും അടുക്കളക്കാര്യങ്ങളിലും മറ്റും സഹായിക്കാന്‍ പുരുഷന്മാരും തയ്യാറാകാറുണ്ട്. അത്തരം പുരുഷന്മാരുടെ വ്യക്തിത്വത്തെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണമാണ് പുതിയൊരു പഠനം പങ്കുവയ്ക്കുന്നത്. 

തായ്വാനില്‍ നിന്നുള്ള ഗവേഷകനും ഡോക്ടറുമായ ഹ്വാംഗ് വെയ് ലി ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ആരോഗ്യമുള്ള ശരീരവും മനസും ഉണ്ടാകുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ ഇതല്ല. ഇത്തരത്തിലുള്ള പുരുഷന്മാര്‍ക്ക് ഉയര്‍ന്ന ഇ ക്യൂ (ഇമോഷണല്‍ ഇന്റലിജന്‍സ്)വും ഉണ്ടാകുമത്രേ. 

അതായത് ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായിരിക്കുന്നതിന് പുറമെ കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാനും, പ്രശ്‌നങ്ങളെ ബുദ്ധിപരമായി പരിഹരിക്കാനും ഇവര്‍ക്കാകുമത്രേ. 

'പാചകം ചെയ്യുക, പാത്രം കഴുകുക, അലക്കുക, വീട് വൃത്തിയാക്കുക- എന്നിങ്ങനെയുള്ള ജോലികളെല്ലാം പുരുഷന്മാര്‍ക്ക് ചെയ്യാവുന്നതാണ്. ഇത് വ്യക്തിപരമായി അവര്‍ക്ക് ഗുണം മാത്രമേ ഉണ്ടാക്കൂ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുടന്‍ കുളിച്ച് ടിവിക്ക് മുന്നിലിരിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് എത്രയോ മടങ്ങ് ശാരീരികവും മാനസികവുമായി ആരോഗ്യവാന്മാരായിരിക്കും ഇത്തരക്കാര്‍. പ്രത്യേകിച്ച് ഹൃദയസംബന്ധിയായ അസുഖള്‍ പോലുള്ളവയില്‍ നിന്ന് ഇവര്‍ രക്ഷപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്..'- ഹ്വാംഗ് വെയ് ലീ പറയുന്നു. 

പങ്കാളികളോടും വീട്ടിലെ മറ്റ് സ്ത്രീകളോടും കരുതല്‍ ഉള്ളതിനാല്‍ വീട്ടുജോലി ചെയ്യുന്ന പുരുഷന്മാരില്‍ 'എംപതി' എന്ന ഘടകം നല്ലരീതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഇത് കുടുംബത്തിന്റെ ആകെ ആരോഗ്യത്തെയും മികച്ച രീതിയില്‍ സ്വാധീനിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

click me!