'ഗാര്‍ഡനിംഗ്' ഹോബിയാക്കൂ; അറിയാം ചില ആരോ​ഗ്യ​ഗുണങ്ങൾ

By Web TeamFirst Published Nov 5, 2019, 12:23 PM IST
Highlights

ഗാര്‍ഡനിംഗ് ഹോബിയായി കൊണ്ടുനടക്കുന്നവര്‍ ധാരാളമുണ്ട്. നല്ലൊരു പൂന്തോട്ടം വീടിനു സൗന്ദര്യം നല്‍കുമെന്നു മാത്രമല്ല, മനസിന് സന്തോഷം നല്‍കുകയും ചെയ്യും. ഗാര്‍ഡനിംഗിന് ചില ആരോഗ്യഗുണങ്ങളും കൂടിയുണ്ട്. 

വീട്ടിൽ നല്ലൊരു പൂന്തോട്ടം ഉണ്ടെങ്കിൽ വീടിന് മാത്രമല്ല മനസിനും അത് കൂടുതൽ സന്തോഷം നൽകും. ഗാ​ർ​ഡ​നിം​ഗ് ചിലർക്ക് ഹോബിയാണ്. അതിൽ നിന്ന് കിട്ടുന്ന സന്തോഷവും വെറെയാണ്. പുതിയ പഠനം പറയുന്നതും അത് തന്നെയാണ്. ത​ല​ച്ചോ​റി​ന്റെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തി​യും​ ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​ക്കി​യു​മാ​ണ് ​ഗാ​ർ​ഡ​നിം​ഗ് ​ന​മ്മെ​ ​സ​ഹാ​യി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ​ ​ഡി​മെ​ൻ​ഷ്യ​ ​സാ​ദ്ധ്യ​ത​ 36​ ​ശ​ത​മാ​നം​ ​വ​രെ​ ​കു​റ​ഞ്ഞി​രി​ക്കു​മെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​പറയുന്നത്.​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദം​ ​അ​ക​ന്ന് ​ഉ​ന്മേ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​ഹൈ​പ്പ​ർ​ ​ടെ​ൻ​ഷ​ൻ,​ ​വി​ഷാ​ദം​ ​എ​ന്നി​വ​ ​അ​ക​റ്റാ​നും​ ​ഗാ​ർ​ഡ​നിം​ഗ് ​സ​ഹാ​യി​ക്കും. 

നിങ്ങൾ എപ്പോഴും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വീട്ടിലൊരു പൂന്തോട്ടം ഒരുക്കാവുന്നതാണെന്ന് മാനസികാരോഗ്യ ബ്ലോഗറും _my_little_allotment ന്റെ സ്ഥാപകയുമായ കിർസ്റ്റി വാർഡ് പറയുന്നു.

 വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​അ​പ​ര്യാ​പ്‌​ത​യു​ള്ള​വ​ർ​ ​രാ​വി​ലെ​ ​ഒ​ൻ​പ​ത് ​മ​ണി​ക്ക് ​മു​ൻ​പും​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ശേ​ഷ​വും​ ​ഇ​ളം​വെ​യി​ലേ​റ്റ് ​ഗാ​ർ​ഡ​നിം​ഗി​ൽ​ ​ഏ​ർ​പ്പെ​ട്ടു​ ​നോ​ക്കൂ.​ ​മി​ക​ച്ച​ ​ഫ​ലം​ ​ല​ഭി​ക്കും.​ ​ജോ​ലി​ ​സ​മ്മ​ർ​ദ്ദം,​ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​വി​ഷാ​ദ​ ​ചി​ന്ത​ക​ൾ​ ​അ​ക​റ്റാ​നും​ ഗാ​ർ​ഡ​നിം​ഗ് സഹായിക്കുന്നു.​ ​

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍( post-traumatic stress disorder) എന്ന അവസ്ഥ അനുഭവിക്കുന്നവർ കൂടുതൽ സമയവും പൂന്തോട്ട പരിപാലനത്തിൽ മാറ്റിവയ്ക്കുന്നത് നിങ്ങളെ കൂടുതൽ ആരോ​ഗ്യന്മാരും എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കും - കിർസ്റ്റി വാർഡ് പറഞ്ഞു.

click me!