Viral Video: കാലാവസ്ഥ പ്രവചനത്തിനിടെ ലൈവ് വിവാഹാഭ്യർഥന; വൈറലായി വീഡിയോ

Published : Feb 19, 2022, 04:02 PM IST
Viral Video: കാലാവസ്ഥ പ്രവചനത്തിനിടെ ലൈവ് വിവാഹാഭ്യർഥന; വൈറലായി വീഡിയോ

Synopsis

പ്രണയദിനത്തിൽ കാലാവസ്ഥാ വിദഗ്ധയായ മേരി ലീയോട് കാമുകൻ അപ്രതീക്ഷിതമായി നടത്തിയ വിവാഹാഭ്യർഥനയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിനിടെ നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍ കാലാവസ്ഥ പ്രവചനത്തിനിടെ നടന്ന ഒരു വിവാഹാഭ്യർഥന (Proposal) വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലകുന്നത്.

പ്രണയദിനത്തിൽ (Valentines Day) കാലാവസ്ഥാ വിദഗ്ധയായ (meteorologist) മേരി ലീയോട് കാമുകൻ അപ്രതീക്ഷിതമായി നടത്തിയ വിവാഹാഭ്യർഥനയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. കാലാവസ്ഥ പ്രവചനം കഴിയുന്ന നേരത്ത് വിവാഹാഭ്യർഥനയുമായി എത്തുകയാണ് ലീയുടെ കാമുകൻ.

ലീയ്ക്കു മുന്നിൽ മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യർഥന നടത്തുകയായിരുന്നു അജിത്. ‘മേരി, നീയാണ് എന്റെ പ്രകാശം. നീ അതിശയിപ്പിക്കുന്നവളും സുന്ദരിയുമാണ്. എന്റെ പെൺകുട്ടികൾ നിന്നെ ആരാധിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട യുവതി, എല്ലായിപ്പോഴും നീ എന്നോടൊപ്പം ഉണ്ടാകുമോ? എന്നെ വിവാഹം കഴിക്കുമോ?’- അജിത് ചോദിച്ചു. 

 

 

വർഷങ്ങളായി അജിത് നൈനാനും മേരി ലീയും പ്രണയത്തിലാണ്. മേരി ലീ സ്റ്റുഡിയോയിലുള്ളപ്പോൾ നിറയെ റോസാപ്പുക്കളുമായി അജിത്തിന്റെ പെൺമക്കൾ അവരുടെ സമീപത്ത് എത്തി. ശേഷം അജിത് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. അജിത്തിന്റെ അഭ്യർഥന കേട്ടപ്പോൾ സന്തോഷത്താൽ മേരിയുടെ കണ്ണുകൾ നിറ‌യുകയായിരുന്നു. 

ക്യാമറയ്ക്കു മുന്നിൽ നിന്നുള്ള അജിത്തിന്റെ വിവാഹാഭ്യർഥനയുടെ വീഡിയോ മേരി ലീ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. ചില സൂചനകൾ നേരത്തെ ലഭിച്ചെങ്കിലും എനിക്ക് മനസ്സിലായിരുന്നില്ല ’- മേരി വ്യക്തമാക്കി. 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിത 'അതിഥി'; പിടികൂടി റിപ്പോർട്ടർ; വീഡിയോ വൈറല്‍

കൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന റിപ്പോർട്ടർ; വൈറലായി വീഡിയോ

സിബിഎസ്58 ന്യൂസിന്‍റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്ന മെറ്റീരിയോറോളജിസ്റ്റായ അമ്മയ്‌ക്കൊപ്പം എത്തിയ കുഞ്ഞ് അതിഥിയുടെ വീഡിയോ  സൈബര്‍ ലോകത്ത് വൈറലായി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൈയ്യിലേന്തിയാണ് അമ്മ റെബേക്ക ഷുല്‍ഡ് കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റെബേക്ക വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നു. ടിവി റിപ്പോര്‍ട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് റെബേക്കയുടെ കുഞ്ഞ് ഉറക്കമുണരുകയായിരുന്നു. തുടര്‍ന്ന് 13 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളില്‍ എടുത്ത് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു റെബേക്ക. 

അമ്മയുടെ കൈകളില്‍ റിപ്പോര്‍ട്ടിങ് തടസ്സപ്പെടുത്താതിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. ഒട്ടേറെപ്പേര്‍ കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്ത റെബേക്കയെ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

എസി മുറിയിലെ ജോലി ചർമ്മം നശിപ്പിക്കുന്നുണ്ടോ? ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കം നഷ്ടപ്പെടും
ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ