ഇനി ഒറ്റ കൈ കൊണ്ട് പുള്‍ അപ് ചെയ്താലോ? പുത്തന്‍ വീഡിയോയുമായി മിലിന്ദ് സോമന്‍

Published : May 17, 2021, 08:07 AM IST
ഇനി ഒറ്റ കൈ കൊണ്ട് പുള്‍ അപ് ചെയ്താലോ? പുത്തന്‍ വീഡിയോയുമായി മിലിന്ദ് സോമന്‍

Synopsis

അടുത്തിടെ കൊവിഡില്‍ നിന്ന് മുക്തനായ താരം, ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് ആരാധകരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ്. തുടര്‍ച്ചയായി തന്‍റെ വർക്കൗട്ട് വീഡിയോകള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മോഡലും നടനുമാണ് മിലിന്ദ് സോമന്‍. സോഷ്യല്‍ മീഡിയയില്‍ ഏറേ ആരാധകരുള്ള ഫിറ്റ്‌നസ് ഐക്കണ്‍ എന്നും മിലിന്ദിനെ വിശേഷിപ്പിക്കാം.  

അടുത്തിടെ കൊവിഡില്‍ നിന്ന് മുക്തനായ താരം, ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് ആരാധകരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ്. തുടര്‍ച്ചയായി തന്‍റെ വർക്കൗട്ട് വീഡിയോകള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇരു കൈകളിലെയും മൂന്ന് വിരലുകള്‍ ഉപയോഗിച്ചുകൊണ്ട് പുള്‍ അപ് ചെയ്യുന്ന വീഡിയോ അടുത്തിടെയാണ് താരം പങ്കുവച്ചത്. 

ഇപ്പോഴിതാ മിലിന്ദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മറ്റൊരു വർക്കൗട്ട് വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. പുള്‍ അപ് വ്യായാമം തന്നെയാണ് ഈ വീഡിയോയിലും താരം ചെയ്യുന്നത്. എന്നാല്‍ ഇത്തവണ ഒറ്റ കൈയിലാണ് മിലിന്ദ് പുള്‍ അപ് ചെയ്യുന്നത്. 
ഒറ്റ് കൈ കൊണ്ട് വളരെ അനായാസം വർക്കൗട്ട് ചെയ്യുന്ന താരത്തെ ആണ് വീഡിയോയില്‍ കാണുന്നത്. ഈ സമയം ഇദ്ദേഹത്തിന്‍റെ കാലുകള്‍ 90 ഡിഗ്രിയില്‍ തന്നെ തുടരുന്നതും വ്യക്തമാണ്. 

 

Also Read: ആറ് വിരലുകള്‍ കൊണ്ട് പുള്‍ അപ്; വീഡിയോയുമായി മിലിന്ദ് സോമന്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'