Milind Soman Workout : '40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തിരുന്ന വർക്കൗട്ടാണിത്'; വീഡിയോയുമായി മിലിന്ദ് സോമന്‍

Published : Jan 12, 2022, 02:38 PM IST
Milind Soman Workout : '40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്തിരുന്ന വർക്കൗട്ടാണിത്'; വീഡിയോയുമായി മിലിന്ദ് സോമന്‍

Synopsis

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ചെയ്തിരുന്ന ഒരു ബോഡിവെയ്റ്റ് വർക്കൗട്ട് ആണ് മിലിന്ദ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. നീല ടീഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജിം പാന്റും ധരിച്ച് ഡബിള്‍ ബാര്‍ ഡിപ്‌സ് വർക്കൗട്ട് ചെയ്യുകയാണ് മിലിന്ദ്. 

ഫിറ്റ്‌നസിന്‍റെ (Fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത മോഡലും നടനുമാണ് മിലിന്ദ് സോമന്‍ (Milind Soman). മിലിന്ദിനോടൊപ്പം ഭാര്യ അങ്കിത കന്‍വാറും വർക്കൗട്ടില്‍ വിട്ടുവീഴ്ച ചെയ്യാറില്ല. തങ്ങളുടെ വർക്കൗട്ട് വീഡിയോകള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മിലിന്ദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുത്തന്‍ വർക്കൗട്ട് വീഡിയോ (Workout Video) ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ചെയ്തിരുന്ന ഒരു ബോഡിവെയ്റ്റ് വർക്കൗട്ട് ആണ് മിലിന്ദ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. നീല ടീഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള ജിം പാന്റും ധരിച്ച് ഡബിള്‍ ബാര്‍ ഡിപ്‌സ് വർക്കൗട്ട് ചെയ്യുകയാണ് മിലിന്ദ്. കൈപ്പത്തികള്‍ ഉപയോഗിച്ച് രണ്ട് ബാറുകളിലും ബാലന്‍സ് ചെയ്ത് തുടര്‍ച്ചയായി ശരീരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുകയാണ് താരം. 

'ഡബിള്‍ ബാര്‍ ഡിപ്‌സ് ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ട വർക്കൗട്ട്. ഡബിള്‍ ബാര്‍ എവിടെ കണ്ടാലും ഒരു സെറ്റ് വർക്കൗട്ടെങ്കിലും അവിടെ വച്ചു ചെയ്യും. 40 വര്‍ഷം മുമ്പ് നീന്തലിനൊപ്പം ഞാന്‍ ചെയ്തിരുന്ന ബോഡിവെയ്റ്റ് വർക്കൗട്ട് ആണിത്'- മിലിന്ദ് കുറിച്ചു. 

 

Also Read: വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിലെന്ത്? പെൺമക്കൾക്കൊപ്പം നൃത്തം ചെയ്ത് സുസ്മിത സെൻ

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ