Viral Video : 'ഇതെന്ത് ക്രൂരത!'; വൈറലായി സ്ത്രീയുടെ അതിക്രമം

Web Desk   | others
Published : Jan 11, 2022, 10:55 PM IST
Viral Video : 'ഇതെന്ത് ക്രൂരത!'; വൈറലായി സ്ത്രീയുടെ അതിക്രമം

Synopsis

അല്‍പം ദൂരെ നിന്നുകൊണ്ട് ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തെരുവില്‍ കച്ചവടം നടത്തുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് താങ്ങാനാകാത്ത നഷ്ടമാണ് സ്ത്രീ വരുത്തിയതെന്നും, അദ്ദേഹത്തിന്റെ വണ്ടി സ്ത്രീയുടെ കാറിലിടിച്ചുവെങ്കില്‍ പോലും ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്നും, ഇത് ക്രൂരതയാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു

നിത്യവും പല തരത്തിലുള്ള വീഡിയോകളും  ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുകയും അറിയുകയും ചെയ്യുന്നത്. ഇവയില്‍ ചിലത് വെറുതെ കണ്ട് ആസ്വദിച്ച് പോകാനുള്ളതാണെങ്കില്‍ ചിലത് നമ്മെ ചിന്തിപ്പിക്കുകയും പലതും പഠിപ്പിക്കുകയും ചെയ്യുന്നതാണ്. 

മനുഷ്യത്വത്തെ കുറിച്ചും, കരുണയെ കുറിച്ചും, കരുതലിനെ കുറിച്ചുമെല്ലാം ഓര്‍മ്മിപ്പിക്കാന്‍ ഇത്തരം വീഡിയോകള്‍ സഹായിക്കാം. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നിരിക്കുന്നത്. തന്റെ കാറില്‍ കൈവണ്ടിയിടിച്ചു എന്ന കാരണത്താല്‍ തെരുവില്‍ കൈവണ്ടിയില്‍ പപ്പായ വില്‍ക്കുന്നയാള്‍ക്കെതിരെ ഒരു സ്ത്രീ നടത്തിയ അതിക്രമമാണ് വീഡിയോയിലുള്ളത്. കാറില്‍ വണ്ടിയിടിച്ചതിന്റെ പേരില്‍ രോഷത്തോടെ കച്ചവടക്കാരന് നേരെ എത്തിയ സ്ത്രീ ഇയാള്‍ വില്‍പനയ്ക്കായി വച്ചിരുന്ന പപ്പായകള്‍ ഓരോന്നായി എടുത്ത് റോഡിലേക്ക് എറിയുകയാണ്.

കച്ചവടക്കാരനെ വഴക്ക് പറഞ്ഞുകൊണ്ടാണ് സ്ത്രീ ഇത് ചെയ്യുന്നത്. അദ്ദേഹം അവരെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതലൊന്നും ചെയ്യാനാകാതെ നിസഹായനായി തുടരുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതുവഴി പോയ ഏതാനും വാഹനങ്ങളിലെ യാത്രക്കാരും ഈ കാഴ്ച കാണുന്നുണ്ടെങ്കിലും ആരും സംഭവത്തില്‍ ഇടപെടുന്നില്ല. 

അല്‍പം ദൂരെ നിന്നുകൊണ്ട് ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തെരുവില്‍ കച്ചവടം നടത്തുന്ന ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് താങ്ങാനാകാത്ത നഷ്ടമാണ് സ്ത്രീ വരുത്തിയതെന്നും, അദ്ദേഹത്തിന്റെ വണ്ടി സ്ത്രീയുടെ കാറിലിടിച്ചുവെങ്കില്‍ പോലും ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്നും, ഇത് ക്രൂരതയാണെന്നും നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. 

ഏതായാലും ഇവര്‍ക്കെതിരെ ഇതുവരെ നടപടിയൊന്നും വന്നതായി സൂചനയില്ല. സംഭവം നടക്കുമ്പോള്‍ സ്ത്രീ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വൈറലായ വീഡിയോ കാണാം...

 

 

Also Read:- ആരുമില്ലാത്തവര്‍ക്ക് കാവലായി 'സ്‌നേഹം'; ഹൃദയം തൊടുന്ന വീഡിയോ

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ