'ഫണലും പൈപ്പും ഉണ്ടോ'; വ്യത്യസ്ത രീതിയില്‍ പാല്‍ വില്‍പ്പന നടത്തി യുവാവ്

By Web TeamFirst Published May 8, 2020, 11:43 AM IST
Highlights

സാമൂഹിക അകലം പാലിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ പാല്‍ വില്‍പ്പന നടത്തിയ ഒരു യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. ഐഎഎസ് ഓഫീസർ നിതിൻ സാങ്‌വാനാണ് ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചത്. 

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും വളരെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്. സാമൂഹിക അകലം പാലിച്ച് തന്നെ വ്യത്യസ്ത രീതിയില്‍ പാല്‍ വില്‍പ്പന നടത്തിയ ഒരു യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. 

ഐഎഎസ് ഓഫീസർ നിതിൻ സാങ്‌വാനാണ് ‌ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചത്. ഉപഭോക്താക്കൾക്ക് പാൽ വിതരണം ചെയ്യുന്നതിനായി യുവാവ് തന്റെ ബൈക്കിൽ ഒരു ഫണലും പൈപ്പും ഘടിപ്പിക്കുകയായിരുന്നു. 

സാമൂഹിക അകലം എങ്ങനെ പാലിക്കണം? മനുഷ്യരെ പഠിപ്പിച്ച് കുരങ്ങന്മാര്‍ !

' തങ്ങളെയും മറ്റുള്ളവരെയും സുരക്ഷിതരാക്കികൊണ്ട് ചില ആളുകൾ സഞ്ചരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇദ്ദേഹത്തെപ്പോലെ അധിക ദൂരം പോകുന്നില്ലെങ്കിലും, വീട്ടിൽ തന്നെ ഇരിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെയുള്ള നിസ്സാരമായ അടിസ്ഥാന കാര്യങ്ങളെങ്കിലും പാലിക്കുക...' എന്ന അടിക്കുറിപ്പോടെയാണ് നിതിൻ സാങ്‌വാൻ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ഈ ഫോട്ടോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.  

Good to see that some people go extra mile to keep themselves and others safe.

Let's do basic minimum things of staying at home, wearing mask and keeping social distance even if we cannot go an extra mile like this innovative milkman. pic.twitter.com/RrjYVtdaKW

— Nitin Sangwan, IAS (@nitinsangwan)
click me!