Asianet News MalayalamAsianet News Malayalam

സാമൂഹിക അകലം എങ്ങനെ പാലിക്കണം? മനുഷ്യരെ പഠിപ്പിച്ച് കുരങ്ങന്മാര്‍ !

റോഡില്‍ ഇരുന്ന് തണ്ണിമത്തന്‍ കഴിക്കുന്ന കുരുങ്ങന്മാരുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.  കൊവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ചിത്രമെന്നാണ് കിരണ്‍ റിജ്ജു പറയുന്നത്. 

Monkeys teach social distancing lesson
Author
Thiruvananthapuram, First Published Apr 29, 2020, 3:39 PM IST

കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡില്‍ ഇരുന്ന് തണ്ണിമത്തന്‍ കഴിക്കുന്ന കുരുങ്ങന്മാരുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.  കൊവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ചിത്രമെന്നാണ് കിരണ്‍ റിജ്ജു തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

 

സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് നല്‍കുന്ന പാഠം കൂടിയാണിതെന്നും അദ്ദേഹം പറയുന്നു. അരുണാചല്‍ പ്രദേശിലെ അസ്സം അതിര്‍ത്തിയിലുള്ള ഭലുക്പോങില്‍ നിന്നുള്ളതാണ് ചിത്രം. ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായ കുരുങ്ങന്മാര്‍ക്ക് തണ്ണിമത്തനും വാഴപ്പഴവുമായി എത്തിയ യുവാവിന്‍റെ മുന്നില്‍ ഇരിക്കുന്ന കുരുങ്ങന്മാരാണ് ചിത്രത്തിലുള്ളത്. 

രണ്ട് നിരകളിലായി സാമൂഹിക അകലം പാലിച്ചാണ് കുരുങ്ങന്മാര്‍ ഇരിക്കുന്നത്. ചിലര്‍ ഭക്ഷണം കഴിക്കുമ്പോള്‍ മറ്റ് ചില കുരുങ്ങന്മാര്‍ അവരുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതും ചിത്രത്തില്‍ വ്യക്തമാണ്. 


Also Read: ഇരുകൈകളും ഇല്ലാത്ത കുരങ്ങന് പഴം കൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ

Also Read:കൊവിഡ് കാലത്തെ ക്രൂരത; ചിമ്പാൻസിയെ സൈക്കിള്‍ ചവിട്ടിച്ച് സാനിറ്റൈസർ തളിപ്പിക്കുന്നു; വീഡിയോ..

 

Follow Us:
Download App:
  • android
  • ios