ഈ ശീലം നിങ്ങളുടെ മുഖത്തെ ബാധിക്കും

By Web TeamFirst Published Apr 29, 2019, 4:11 PM IST
Highlights

നിങ്ങളുടെ ചില ശീലങ്ങള്‍ തന്നെയാകും നിങ്ങളുടെ മുഖചര്‍മ്മത്തെ മോശമായി ബാധിക്കുന്നതും. തെറ്റായ ചില ശീലങ്ങള്‍ പല ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും. 

മുഖചര്‍മ്മത്തിന്‍റെ കാര്യത്തില്‍  എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ ചില ശീലങ്ങള്‍ തന്നെയാകും നിങ്ങളുടെ മുഖചര്‍മ്മത്തെ മോശമായി ബാധിക്കുന്നതും. തെറ്റായ ചില ശീലങ്ങള്‍ പല ചര്‍മ്മ രോഗങ്ങള്‍ക്കും കാരണമാകും. കുളികഴിഞ്ഞ് ഒരു ടൗവല്‍ ഉപയോഗിച്ചുകൊണ്ടാണോ നിങ്ങള്‍ മുഖവും ശരീരവും തലമുടിയും തുടക്കുന്നത്? 'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ കേട്ടോളളൂ, ഇത് നിങ്ങള്‍ക്ക് പല ചര്‍മ്മ രോഗങ്ങളുമുണ്ടാക്കും. 

മുഖം തുടക്കാന്‍ പ്രത്യേകം ഒരു ടൗവല്‍ ഉപയോഗിക്കണമെന്ന് വിദഗ്ദരും നിര്‍ദ്ദേശിക്കുന്നു. മുഖചര്‍മ്മം വളരെ മൃദുലമാണ്. അതിനാല്‍ മുഖത്ത് വളരെ മൃദുലമായ  ടൗവല്‍ മാത്രം ഉപയോഗിക്കുക. ശരീരത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ക്രീമുകളും മറ്റും മുഖത്ത് പറ്റിയാല്‍ മറ്റ് ചില ത്വക്ക് രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്.  കൂടാതെ കാലിലും കക്ഷത്തും മറ്റുമുള്ള രോഗാണുക്കള്‍ നിങ്ങളുടെ മുഖത്തെയും ബാധിക്കും. അതുപോലെ മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുമുണ്ട്. അതിനാല്‍ പ്രത്യേകം ടൗവലുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ ചൂട് വെള്ളത്തിലുളള കുളിയും മാറ്റുക. ചൂട് വെള്ളത്തിലുളള കുളി നിങ്ങളുടെ ചര്‍മ്മത്തിലുളള പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതാക്കും. 

click me!