Latest Videos

ബ്ലാക്ക് ബ്ലേസറില്‍ ബോസ് ലുക്ക്; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍

By Web TeamFirst Published Feb 14, 2021, 7:51 PM IST
Highlights

ബിഗ് ബോസ് സീസണ്‍ 3യുടെ ആദ്യ ദിനത്തില്‍ ബ്ലാക്ക് ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ്  ലാലേട്ടന്‍ എത്തുന്നത്. ബ്ലാക്ക് ഷര്‍ട്ടിനൊപ്പമാണ് ബ്ലാക്ക് സ്ലിം ബ്ലേസര്‍ സ്യൂട്ട് ധരിച്ചിരിക്കുന്നത്. 

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുമ്പോള്‍ ഏവരും  ഏറേ ആവേശത്തോടെ കാത്തിരിക്കുന്നത് തങ്ങളുടെ പ്രിയ നടനായ മോഹൻലാലിനെ കാണാന്‍ തന്നെയാണ്. സീസണ്‍ വണ്‍ മുതല്‍ അവതാരകന്‍ കൂടിയായ ലാലേട്ടന്‍റെ ഓരോ വരവിനായി മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ഓരോ സീസണിലും പുത്തന്‍ മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

പരിപാടിയിലെ ലാലേട്ടന്‍റെ വസ്ത്രധാരണം ഫാഷന്‍ ലോകത്തിന്‍റെ വരെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. വസ്ത്രത്തിലും ഹെയര്‍ സ്റ്റൈലിലുമൊക്കെ പുത്തന്‍ മേക്കോവര്‍ പ്രകടമാണ്. ബിഗ് ബോസ് സീസണ്‍ 3യുടെ ആദ്യ ദിനത്തില്‍ ബ്ലാക്ക് ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ്  ലാലേട്ടന്‍ എത്തുന്നത്. ബ്ലാക്ക് ഷര്‍ട്ടിനൊപ്പമാണ് ബ്ലാക്ക് സ്ലിം ബ്ലേസര്‍ സ്യൂട്ട് ധരിച്ചിരിക്കുന്നത്. സില്‍വര്‍ ഡിസൈനുകളാണ് ബ്ലേസറിന്‍റെ പ്രത്യേകത. 

 

മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ ആണ് ലാലേട്ടന്‍റെ ഈ ലുക്കിന് പിന്നില്‍. മുന്‍ സീസണിലും ജിഷാദ് തന്നെയാണ് ലാലേട്ടന് വേണ്ടി വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഫാഷനെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അറിവുള്ള
ലാലേട്ടന്‍റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് എന്ന് ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

 

 

കൂടാതെ ലാലേട്ടന്‍റെ  കോസ്റ്റ്യൂമറായ മുരളിയും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കാറുണ്ടെന്ന് ജിഷാദ് പറയുന്നു. ലിജു, ബിജീഷ് എന്നിവരാണ് താരത്തിനായി മേക്കപ്പ് ചെയ്തത്. പേസ്റ്റല്‍ ഗ്രേ നിറത്തിലുള്ള ഷൂസാണ് ലാലേട്ടന്‍ ഇന്നത്തെ ലുക്കിനോടൊപ്പം തെരഞ്ഞെടുത്തത്. 

 

Also Read: മലയാളികൾക്കിത് 'ലാലന്‍റൈൻസ് ഡേ'; ബിഗ് ബോസ് സീസണ്‍ 3ന് വർണാഭമായ തുടക്കം...

click me!