
മനുഷ്യരുമായി അടുത്തിടപഴകാനുള്ള അവസരങ്ങള്‍ കൂടുതലാണെന്നതിനാല്‍ തന്നെ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വസിക്കുന്ന കുരങ്ങുകള്‍ മനുഷ്യരുടെ ( Monkeys and Humans ) പെരുമാറ്റത്തോട് സാദൃശ്യമുള്ള രീതിയില്‍ പെരുമാറാറുണ്ട്. പലപ്പോഴും കുരങ്ങുകളുടെ ഈ രീതിയിലുള്ള പെരുമാറ്റങ്ങള്‍ നമ്മളില്‍ കൗതുകം നിറയ്ക്കാറുമുണ്ട്.
അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പരുക്ക് പറ്റിയതിനെ തുടര്‍ന്ന് മനുഷ്യരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കുരങ്ങാണ് ( Monkey in Hopsital ) വീഡിയോയിലുള്ളത്.
ബീഹാറിലെ റോട്ടസ് ജില്ലയിലെ സാസറാം എന്ന സ്ഥലത്താണ് ചികിത്സ തേടി കുരങ്ങ് ക്ലിനിക്കിലെത്തിയത്. ഇവിടെയുള്ള ഡോ. എസ്എം ഹമ്മദ്സ് മെഡികോ ക്ലിനിക്കിലാണ് സംഭവം.
ആദ്യം രോഗികള്‍ക്കും ഡോക്ടര്‍ക്കുമൊന്നും കാര്യം മനസിലായിരുന്നില്ല. ഒരു പെണ്‍കുരങ്ങ് അതിന്‍റെ കുഞ്ഞിനെയും കൊണ്ട് ക്ലിനിക്കിലേക്ക് വരികയായിരുന്നു. രോഗികള്‍ ഡോക്ടറെ കാത്തുനില്‍ക്കുന്ന കൂട്ടത്തില്‍ അവരും കയറി നിന്നു ( Monkeys and Humans ). ഇത് എന്തിനാണെന്ന് ആര്‍ക്കും മനസിലായില്ല. പിന്നീട് കുരങ്ങ് ഡോക്ടറുടെ മുറിയിലേക്ക് കയറുകയായിരുന്നു.
ശേഷം രോഗികളെ ഇരുത്തി പരിശോധിക്കുന്ന കട്ടിലിലേക്ക് കുരങ്ങ് തനിയെ കയറിയിരുന്നു. അപ്പോഴേക്ക് കുരങ്ങിന്‍റെ മുഖത്ത് പറ്റിയ പരുക്ക് ഡോ. അഹമ്മദ് കണ്ടെത്തിയിരുന്നു. അല്‍പം ഭയന്നാണെങ്കിലും ഡോ. അഹമ്മദ് പരുക്ക് പരിശോധിക്കാന്‍ തുടങ്ങി.
മനുഷ്യരെ വെല്ലുന്ന അച്ചടക്കത്തോടെയാണ് കുരങ്ങ് പരിശോധനയ്ക്ക് ( Monkeys and Humans ) വഴങ്ങിക്കൊടുക്കുന്നത്. ഡോക്ടര്‍ വിശദമായി കുരങ്ങിനെ പരിശോധിക്കുന്നതും അത് അനങ്ങാതെ ഇരുന്നുകൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ആരെയും കൗതുകത്തിലാഴ്ത്തുന്നൊരു രംഗം തന്നെയാണിത്.
ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ടെറ്റനസ് നല്‍കുകയും പരുക്കില്‍ ഓയിന്‍മെന്‍റ് പുരട്ടി അത് ഡ്രസ് ചെയ്ത് കൊടുക്കുകയും ചെയ്ത ശേഷമാണ് കുരങ്ങ് സ്ഥലം വിട്ടത്. എല്ലാം കഴിഞ്ഞപ്പോഴേക്കും സംഭവം കേട്ട് വലിയ ജനക്കൂട്ടം തന്നെ ക്ലിനിക്കിന്‍റെ പരസരത്ത് തടിച്ചുകൂടിയത്രേ.
വീഡിയോ കാണാം...
Also Read:- സ്‌കൂള്‍ പ്രിന്‍സിപ്പാളിന്‍റെ കസേരയില്‍ കുരങ്ങൻ; വൈറലായി വീഡിയോ