ഇവിടെയാരു സ്‌കൂള്‍ പ്രിന്‍സിപ്പാളിന്‍റെ കസേരയില്‍ കയറിയിരിക്കുന്ന കുരുങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്. 

മെട്രോയില്‍ സഞ്ചരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു കുരങ്ങന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.

ഇവിടെയാരു സ്‌കൂള്‍ പ്രിന്‍സിപ്പാളിന്‍റെ കസേരയില്‍ കയറിയിരിക്കുന്ന കുരുങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഗ്വാളിയോറിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ കസേരയിലാണ് കുരങ്ങന്‍ കയറി ഇരിപ്പുറപ്പിച്ചത്. 

കുരങ്ങനെ ഓടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാഫുകളെയും വീഡിയോയില്‍ കാണാം. ആരോ വടിയുമായി എത്തിയതോടെയാണ് ആശാന്‍ സ്ഥലം വിട്ടത്. 1.17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. 

Scroll to load tweet…

Also Read: മെട്രോയില്‍ കയറിയ കുരങ്ങന്‍, ഒടുവില്‍ യാത്രക്കാരന്‍റെ അടുത്ത് ഇരിപ്പും, വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona