Men and Women Ratio: ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ; കണക്കുകൾ ഇങ്ങനെ

By Web TeamFirst Published Nov 25, 2021, 11:22 AM IST
Highlights

നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേയിൽ (എൻഎഫ്എച്ച്എസ്) ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് പുതിയ സർവേ റിപ്പോർട്ട്. ഇന്ത്യയിൽ ഇപ്പോൾ ഓരോ 1000 പുരുഷൻമാർക്കും 1,020 സ്ത്രീകളാണുള്ളതെന്ന് ദേശീയ കുടുംബ ആരോഗ്യ സർവേ (National Family and Health Survey) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

നവംബർ 24 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നാഷണൽ ഫാമിലി ആന്റ് ഹെൽത്ത് സർവേയിൽ (എൻഎഫ്എച്ച്എസ്) ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു.  എൻഎഫ്എച്ച്എസ് ഒരു സാമ്പിൾ സർവേയാണ്. ഈ സംഖ്യകൾ വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് അടുത്ത ദേശീയ സെൻസസ് നടത്തുമ്പോൾ മാത്രമേ ഉറപ്പോടെ പറയാൻ കഴിയൂ.

എന്നിരുന്നാലും പല സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ഇത് ആദ്യമായാണ് എൻഎഫ്എച്ച്എസ് നടത്തിയ സർവ്വെയിൽ സ്ത്രീപുരുഷാനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്.

യഥാർത്ഥ ചിത്രം സെൻസസിൽ നിന്ന് പുറത്തുവരുമെങ്കിലും, സ്ത്രീ ശാക്തീകരണത്തിനായുള്ള ഞങ്ങളുടെ നടപടികൾ ഞങ്ങളെ ശരിയായ ദിശയിലേക്ക് നയിച്ചുവെന്ന് ഫലങ്ങൾ നോക്കുമ്പോൾ നമുക്ക് പറയാൻ കഴിയും... - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ പറഞ്ഞു. 

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജനിച്ച കുട്ടികളുടെ ജനനസമയത്തെ ലിംഗാനുപാതം ഇപ്പോഴും 929 ആണ്.
സെൻസസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് 2010-14 ൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും ജനനസമയത്തെ ശരാശരി ആയുർദൈർഘ്യം യഥാക്രമം 66.4 വർഷവും 69.6 വർഷവുമാണ്.

സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ സമീപനത്തിന് പ്രത്യുൽപ്പാദന ആരോഗ്യത്തിന് മാത്രം മുൻഗണന നൽകുന്നതിനേക്കാൾ കൂടുതൽ സമഗ്രമായ ജീവിത ചക്ര വീക്ഷണം ആവശ്യമാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ച് പ്രസിഡന്റ് യാമിനി അയ്യർ പറഞ്ഞു.

20 വർഷം പഴക്കം, കരളിൽ നിന്ന് 8.5 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു

click me!