Buffalo: 'ഈ പോത്ത് പൊളിയല്ലേ', ദാഹിച്ചുവലഞ്ഞ പോത്ത് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്നു, വീഡിയോ കാണാം

Web Desk   | Asianet News
Published : Nov 25, 2021, 10:37 AM ISTUpdated : Nov 25, 2021, 10:58 AM IST
Buffalo: 'ഈ പോത്ത് പൊളിയല്ലേ', ദാഹിച്ചുവലഞ്ഞ പോത്ത് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്നു, വീഡിയോ കാണാം

Synopsis

പോത്ത് കൊമ്പ് കൊണ്ട് പമ്പ് താഴ്ത്തി വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഒരു പോത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ദാഹിച്ചുവലഞ്ഞ പോത്ത് ഹാൻഡ് പമ്പ് പൈപ്പിൽ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് വെള്ളം കുടിക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. 

ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. പോത്ത് കൊമ്പ് കൊണ്ട് പമ്പ് താഴ്ത്തി വെള്ളം കുടിക്കുന്നത് വീഡിയോയിൽ കാണാം. പോത്തുകൾക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുമ്പും ഹാൻഡ് പമ്പിൽ നിന്ന് ആന വെള്ളം കുടിക്കുന്ന വിഡിയോ വൈറലായിരുന്നു. 

ഇപ്പോഴിതാ ആനയുടെ വീഡിയോയ്ക്ക് പിന്നാലെയാണ് പോത്തിന്റെ വീഡിയോ. 15000 ലെെക്കുകൾ വീഡിയോയ്ക്ക് ലഭിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?