കുഞ്ഞിന്‍റെ ജഡം വാരിയെടുത്ത് കൊണ്ടുപോകുന്ന അമ്മയാന; വീഡിയോ

Published : May 30, 2022, 01:40 PM IST
കുഞ്ഞിന്‍റെ ജഡം വാരിയെടുത്ത് കൊണ്ടുപോകുന്ന അമ്മയാന; വീഡിയോ

Synopsis

ജഡവുമായി രണ്ട് ദിവസങ്ങളായി അമ്മയാന കാടിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഇതിന് ശേഷമാണ് ചായത്തോട്ടത്തിലേക്ക് കയറിയത്.

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വിവിധ രീതിയിലുള്ള വീഡിയോകള്‍ ( Viral Video ) നാം കാണാറുണ്ട്. ഇക്കൂട്ടത്തില്‍ ചിലതെങ്കിലും നമ്മുടെ മനസ് തൊട്ട് കടന്നുപോകാറുണ്ട്. ഒരിക്കല്‍ കണ്ട ശേഷവും പിന്നെയും ഉള്ളിലേക്ക് ഓടിയെത്തുന്നവ. 

അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരി ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു ചായത്തോട്ടത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ജീവനറ്റ തന്‍റെ കുഞ്ഞിന്‍റെ ജഡവും വാരിയെടുത്ത് കൊണ്ട് നടന്നുപോകുന്ന അമ്മയാനയാണ് (Mother Elephant ) ഈ വീഡിയോയിലുള്ളത്. എങ്ങനെയാണ് കുട്ടിയാന ചരിഞ്ഞതെന്ന് വ്യക്തമല്ല. 

ഇതിന്‍റെ ജഡവുമായി രണ്ട് ദിവസങ്ങളായി അമ്മയാന കാടിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. ഇതിന് ശേഷമാണ് ചായത്തോട്ടത്തിലേക്ക് കയറിയത്. തുടര്‍ന്ന് പരിസരവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയാനയുടെ ജഡം തൊടാന്‍ പോലുമായില്ല. 

ഇവരുടെ കണ്‍മുന്നില്‍ വച്ച് തന്നെ വീണ്ടും കുഞ്ഞിന്‍റെ ജഡം വാരിയെടുത്ത് തോട്ടത്തിലൂടെ നീങ്ങുന്ന അമ്മയാനയെ വീഡിയോയില്‍  ( Viral Video ) കാണാം. ആദ്യം ഈ ആന തനിയെ ആയിരുന്നുവെങ്കിലും ഇപ്പോള്‍ ഏതാണ്ട് മുപ്പതോളം ആനകള്‍ വരുന്ന ഒരു കൂട്ടം തന്നെ ഇതിനൊപ്പമുണ്ട്. 

തോട്ടത്തിനകത്ത് ഇത്രയധികം ആനകളെത്തിയതോടെ പരിസരവാസികള്‍ പരിഭ്രാന്തിയിലാണ്. സ്ഥിതിഗതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് വിലയിരുത്തുകയാണ് വനംവകുപ്പ്. എന്തായാലും ജീവനറ്റ ശേഷവും തന്‍റെ കുഞ്ഞിനെ വേര്‍പിരിയാന്‍ മടിക്കുന്ന അമ്മയാനയുടെ ( Mother Elephant )  സ്നേഹവും വേദനയും ഏവരെയും സ്പര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെടുന്നത്. 

വീഡിയോ കാണാം...

 

Also Read:- ആംബുലന്‍സ് ആന തടഞ്ഞു; യുവതി വാഹനത്തില്‍ പ്രസവിച്ചു

 

നായയുടെ രൂപത്തിലേക്ക് മാറി മനുഷ്യന്‍; വീഡിയോ... രസകരമായ പല കൗതുകവാര്‍ത്തകളും നാം കാണാറുണ്ട്, അല്ലേ? ഇക്കൂട്ടത്തില്‍ അവിശ്വസനീമായി തോന്നുന്നവയും നമ്മെ അമ്പരപ്പിക്കുന്നവയും കാണാം. എന്തായാലും ഇത്തരത്തിലൊരു സംഭവം നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരിക്കാം. മറ്റൊന്നുമല്ല- നായയുടെ രൂപത്തിലേക്ക് 'മാറി' ഒരു മനുഷ്യന്‍. ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ് ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ നായയുടെ രൂപത്തിലേക്ക് തന്നെ മാറ്റിയിരിക്കുന്നത്. 'കോളി' എന്ന ഇനത്തില്‍ പെടുന്ന, ശരീരം മുഴുവന്‍ നീണ്ട രോമം വരുന്ന നായയുടെ രൂപത്തിലേക്കാണ് ടോക്കോ 'മാറി'യിരിക്കുന്നത്... Read More...

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ