ഷൂലെയ്സ് എന്നു കരുതി എടുക്കാൻ തുടങ്ങി; ആറ് വയസുകാരിയുടെ മുറിക്കുള്ളില്‍ അമ്മ കണ്ടത്...

Published : Mar 01, 2021, 02:44 PM ISTUpdated : Mar 01, 2021, 02:48 PM IST
ഷൂലെയ്സ് എന്നു കരുതി എടുക്കാൻ തുടങ്ങി; ആറ് വയസുകാരിയുടെ മുറിക്കുള്ളില്‍ അമ്മ കണ്ടത്...

Synopsis

മങ്ങിയ വെളിച്ചത്തില്‍, കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിലത്തു എന്തോ കിടക്കുന്നതു കണ്ടപ്പോൾ മെഗ് ആദ്യം കരുതിയത് ഷൂലെയ്സ് എന്നാണ്. 

ആറ് വയസുകാരിയായ മകളുടെ  മുറിയിലെ കളിപ്പാട്ടങ്ങൾ അടുക്കിവയ്ക്കാനെത്തിയ അമ്മ കണ്ടത് കൂറ്റന്‍ ഒരു പാമ്പിനെ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം നടന്നത്. ആറ് വയസുകാരിയായ പോപ്പിയുടെ അമ്മ മെഗ് ആണ് മുറിക്കുള്ളിൽ കടന്ന പാമ്പിനെ കണ്ടത്.

ആദ്യം മുറിക്കുള്ളില്‍ ലൈറ്റിടാതെയാണ് കുട്ടിയുടെ അമ്മ കയറിയത്. മങ്ങിയ വെളിച്ചത്തില്‍, കളിപ്പാട്ടങ്ങള്‍ക്കിടയില്‍ നിലത്തു എന്തോ കിടക്കുന്നതു കണ്ടപ്പോൾ മെഗ് ആദ്യം കരുതിയത് ഷൂലെയ്സ് ആണെന്നാണ്. ശേഷം ലൈറ്റിട്ട് നേക്കിയപ്പോഴാണ് പാമ്പാണെന്ന് അമ്മ തിരിച്ചറിഞ്ഞത്. ഷൂലെയ്സ് എന്നു കരുതി എടുക്കാൻ തുടങ്ങിയപ്പോഴാണ് തല ഉയർത്തി ആക്രമിക്കാനൊരുങ്ങിയ പാമ്പിനെ അവര്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഭയന്നു പിന്മാറുകയായിരുന്നു. അന്നേ ദിവസവും കുട്ടി ഈ മുറിയിലിരുന്നാണ് കളിച്ചതെന്നതും മെഗിനെ ഭയപ്പെടുത്തി. 

ഗോൺഡൻ ക്രൗൺഡ് സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പായിരുന്നു ഇത്. എന്തായാലും കൃത്യ സമയത്ത് മെഗ് പാമ്പിനെ കണ്ടതുകൊണ്ട് മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.   

 

Also Read: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അരികിലെത്തിയത് ഉഗ്രവിഷപ്പാമ്പ്; രക്ഷിച്ച് വളർത്തുപൂച്ച

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ