പ്രായം തോന്നിക്കുന്നുണ്ടോ? ഈ ഫേസ് പാക്കുകൾ ഉപയോഗിക്കാം...

By Web TeamFirst Published Feb 28, 2021, 3:31 PM IST
Highlights

ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. 

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയിലും മാറ്റംവരുന്നു. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. അത് സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.

ചർമ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാർലറുകളിൽ പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു ടീസ്പൂൺ തൈരിലേയ്ക്ക് മഞ്ഞൾ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചുളിവുകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും.  

രണ്ട്...

ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും. 

മൂന്ന്...

നന്നായി പഴുത്ത ഒരു തക്കാളിയുടെ നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

നാല്...

മുട്ട, കറ്റാര്‍വാഴ എന്നിവ ചര്‍മ്മത്തിന് ചെറുപ്പം നല്‍കാന്‍ നല്ലതാണ്. ഇവയിലെ വിറ്റമിന്‍ ഇ, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഇതിനായി കറ്റാര്‍വാഴയുടെ ജെല്ലും മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ഫേസ് പാക്ക്. ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അല്‍പം കഴിഞ്ഞ്‌ കഴുകിക്കളയാം.

Also Read: ചര്‍മ്മം കാണുമ്പോള്‍ പ്രായമായെന്ന് ആളുകള്‍ പറയുന്നുവോ? തിരിച്ചറിയാം ഈ നാല് അബദ്ധങ്ങള്‍...

click me!