മകളുടെ തലമുടി മുറിച്ച് അമ്മയുടെ ശിക്ഷ; രോഷത്തോടെ സോഷ്യല്‍ മീഡിയ

Published : Dec 18, 2022, 08:27 AM ISTUpdated : Dec 18, 2022, 08:35 AM IST
മകളുടെ തലമുടി മുറിച്ച് അമ്മയുടെ ശിക്ഷ; രോഷത്തോടെ സോഷ്യല്‍ മീഡിയ

Synopsis

സ്ത്രീ ആക്രമണാത്മകമായി മകളുടെ തലമുടിയില്‍ പിടിച്ച് അവളുടെ ഓരോ ബ്രെയ്ഡുകളും മുറിക്കുകയായിരുന്നു. 'അമ്മേ വേണ്ട' എന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലായിരുന്നു.

മകളുടെ തലമുടി മുറിച്ച് ശിക്ഷാവിധി നടപ്പിലാക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അമ്മ ക്യാമറ ഓണ്‍ ആക്കിയതോടെ എന്താണെന്ന് അറിയാതെ നില്‍ക്കുന്ന പെണ്‍കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

സ്ത്രീ ആക്രമണാത്മകമായി മകളുടെ തലമുടിയില്‍ പിടിച്ച് അവളുടെ ഓരോ ബ്രെയ്ഡുകളും മുറിക്കുകയായിരുന്നു. 'അമ്മേ വേണ്ട' എന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലായിരുന്നു. മെടഞ്ഞു കെട്ടിയ മുടികള്‍ ഓരോന്നും സ്ത്രീ കത്രിക ഉപയോഗിച്ച് മുറിച്ചു കളയുന്നത് വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

'നിനക്ക് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു, നിനക്ക് അവസരങ്ങളുണ്ടായിരുന്നു. ഞാന്‍ നിന്നോട് കേള്‍ക്കാന്‍ പറഞ്ഞു, ഞാന്‍ പറയുന്നത് അനുസരിക്കാന്‍ പറഞ്ഞു. വിദ്യാഭ്യാസം ഇല്ലെങ്കില്‍ നല്ലതായിരിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നോട് അനുസരണക്കേട് കാണിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു, സ്‌കൂളില്‍ നന്നായി പെരുമാറാന്‍ ഞാന്‍ നിന്നോട് പറഞ്ഞു'- എന്നൊക്കെ മുടി മുറിക്കുന്നതിനിടെ സ്ത്രീ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

തലമുടിയെല്ലാം മുറിച്ചു കഴിഞ്ഞതിന് ശേഷം ഇവര്‍ മകളുടെ തല ക്യാമറയ്ക്ക് നേരെ നീട്ടിയതിന് ശേഷം 'അതെ, നിങ്ങള്‍ നിങ്ങളുടെ അമ്മ പറയുന്നത് കേള്‍ക്കാത്തപ്പോള്‍ ഇതാണ് സംഭവിക്കുന്നത്'- എന്നും പറഞ്ഞു. വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. 'ഒരു അമ്മ തന്റെ മകളോട് അസൂയപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്, ഒരിക്കലും താന്‍ ഇങ്ങനെ തന്‍റെ മകളടോട് പെരുമാറില്ല' എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് വീഡിയോ പങ്കുവച്ച് കുറിച്ചത്. 

 

 

 

 

മകളുമായുള്ള മറ്റൊരു വീഡിയോ കൂടെ സ്ത്രീ പങ്കുവച്ചിട്ടുണ്ട്. മകളോട് മാനസിക വിഷമമോ അപമാനിക്കപ്പെട്ടതോ ആയിട്ട് തോന്നുന്നുണ്ടോയെന്ന് യുവതി ചോദിച്ചു. 'ഇല്ല' എന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. നിര്‍ബന്ധിത ഹെയര്‍കട്ട് ശാരീരിക അച്ചടക്കത്തേക്കാള്‍ 'മികച്ച അച്ചടക്കമാണ്' എന്ന് കുട്ടി സമ്മതിക്കുകയായിരുന്നു. വൈറലാകാന്‍ വേണ്ടി മകളോട് ഇങ്ങനെ ചെയ്യരുതായിരുന്നു എന്നാണ് വീഡിയോ ആളുകളുടെ പ്രതികരണം. 

Also Read: താരാകല്യാണിന് മരുമകന്‍റെ സമ്മാനം; വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ