താര കല്യാണിന്‍റെ കുടുംബത്തിനും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരുണ്ട്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ, ഇപ്പോള്‍ സൗഭാഗ്യയുടെ മകള്‍ സുദര്‍ശന എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. 

നർത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ താര കല്യാണ്‍ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

താര കല്യാണിന്‍റെ കുടുംബത്തിനും സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകരുണ്ട്. അമ്മ സുബ്ബലക്ഷ്മി, അന്തരിച്ച ഭർത്താവ് രാജാറാം, മകൾ സൗഭാഗ്യ വെങ്കിടേഷ്, സൗഭാഗ്യയുടെ ഭർത്താവ് അർജുൻ, ഇപ്പോള്‍ സൗഭാഗ്യയുടെ മകള്‍ സുദര്‍ശന എന്നിവരെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമായ കുടുംബം, തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അമ്മ താരാകല്യാണിന് തന്റെ ഭർത്താവ് അർജുൻ മുമ്പ് ടാറ്റൂ ചെയ്തു കൊടുക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്. ഉണ്ണിക്കണ്ണന്റെ രൂപമാണ് താരയുടെ കൈയില്‍ അർജുൻ പച്ച കുത്തിയത്. 

View post on Instagram

'ഒരു മരുമകൻ അമ്മായിയമ്മയ്ക്ക് നൽകിയ മികച്ച സമ്മാനം' എന്നാണ് വീഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചത്. തനിക്ക് ആദ്യത്തെ ടാറ്റൂ അർജുൻ ചെയ്തു തരുന്നതിന്റെ പഴയ വീഡിയോയും സൗഭാഗ്യ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നടനും നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമാണ് അർജുൻ സോമശേഖർ. നിരവധി പേരാണ് സൗഭാഗ്യയുടെ പോസ്റ്റിന് താഴെ കമന്‍റുകള്‍ ചെയ്തത്. മനോഹരമായ ടാറ്റൂ എന്നാണ് ആളുകളുടെ അഭിപ്രായം. 

View post on Instagram

2020 ഫെബ്രുവരി 20ന് ആണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. മകള്‍ സുദര്‍ശനയുടെ ആദ്യ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ കേക്ക് സ്മാഷ് ചടങ്ങിന്‍റെ വീഡിയോയും കുടുംബം അടുത്തിടെ പങ്കുവച്ചിരുന്നു. 

Also Read: ചുണ്ടുകള്‍ നിറം വയ്ക്കും; പരീക്ഷിക്കാം ഈ ഒമ്പത് നാടന്‍ വഴികള്‍...