
കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം നടന്നത്. അംബാനിയുടെ വസതിയായ ആന്റീലിയിൽ വെച്ചായിരുന്നു വ്യാഴാഴ്ച ചടങ്ങുകള്‍ നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അക്കൂട്ടത്തില്‍ ആനന്ദിനും രാധികയ്ക്കുമായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മക്കളായ ആകാശ് അംബാനി, ഇഷ അംബാനി മരുമക്കളായ ശ്ലോക മേത്ത, ആനന്ദ് പിരാമൽ എന്നിവർക്കൊപ്പമാണ് മുകേഷും നിതയും ചുവടുവച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ താരങ്ങളും വ്യവസായ പ്രമുഖരും രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന വലിയ സദസ്സിന് മുന്നിലാണ് ബോളിവുഡ് ഗാനമായ വ്ഹാ വ്ഹാ രാമ്ജിക്കാണ് അംബാനി കുടുംബം നൃത്തം ചെയ്തത്.
ഡിസൈനർമാരായ അബുജാനി സന്ദീപ് കോസ്‌ല ഒരുക്കിയ സാരിയായിരുന്നു നിത അംബാനയുടെ വേഷം. ഗോൾഡൻ കുർത്ത സെറ്റ ആണ് മുകേഷ് അംബാനി ധരിച്ചത്. ശ്ലോകയുടെയും ഇഷയുടെയും ട്രെഡീഷനൽ ഔട്ട്ഫിറ്റുകളും ഒരുക്കിയതും അബുജാനി സന്ദീപ് കോസ്‌ലയാണ്.
ഗോള്‍ഡണ്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ചടങ്ങിനായി ധരിച്ചത്. ബ്ലൂ ഔട്ട്ഫിറ്റാണ് ആനന്ദ് ധരിച്ചത്. വധുവിന്റെ വീട്ടുകാർ സമ്മനങ്ങളും പഴങ്ങളും പലഹാരങ്ങളുമായി വരന്റെ വീട്ടിലെത്തുന്നതായിരുന്നു ഇന്നലത്തെ ചടങ്ങ്. ഗുജറാത്തി ആചാരപ്രകാരമുള്ള ചടങ്ങാണിത്. വീട്ടുകാരുടെ അനുഗ്രഹം തേടിയശേഷം ആനന്ദും രാധികയും മോതിരങ്ങൾ കൈമാറി.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യുഎസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്.