Asianet News MalayalamAsianet News Malayalam

'അവിടെ ജീവിക്കേണ്ടത് അവളാണ്, വിവാഹത്തിന് മുമ്പ് വരന്‍റെ വീട്ടിൽ പോകരുതെന്ന നിയമം മാറ്റണം'; കുറിപ്പ് വൈറല്‍

വിവാഹത്തിന് മുമ്പ് താന്‍ വരന്‍റെ വീട് സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോയും  മാളവിക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് മാളവികയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. 

nisha fb post on malavika krishnadas thejus jyothi
Author
First Published Jan 20, 2023, 6:02 PM IST

നടി മാളവിക കൃഷ്ണദാസും നടന്‍ തേജസ് ജ്യോതിയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മാളവിക തന്നെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന് മുമ്പ് താന്‍ വരന്‍റെ വീട് സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോയും  മാളവിക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് മാളവികയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. 

വിവാഹത്തിന് മുമ്പ് തേജസിന്‍റെ വീട്ടില്‍ മാളവിക പോയത് ശരിയല്ല എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്നാല്‍ വധു വിവാഹത്തിന് മുന്‍പ് വരന്‍റെ വീട് കാണുന്നതില്‍ തെറ്റൊന്നും ഇല്ലെന്ന് മാളവികയും പറയുന്നു. ഇപ്പോഴിതാ വിവാഹം ഉറപ്പിക്കും മുമ്പ് ചെറുക്കന്‍റെ വീട്ടിലേയ്ക്ക് ബന്ധുക്കള്‍ക്കൊപ്പം പെണ്ണിനും പോവാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് പറയുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ നിഷാ പി. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് നിഷ ഇക്കാര്യം പറഞ്ഞത്. 

നിഷയുടെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...

കല്യാണ ചടങ്ങുകളിൽ ഏറ്റവും ആദ്യവും അത്യാവശ്യവുമായി വരേണ്ട മാറ്റം എന്തെന്ന് ചോദിച്ചാൽ വിവാഹം ഉറപ്പിക്കും മുൻപ് ചെറുക്കന്റെ വീട്ടിലേക്ക് ബന്ധുക്കൾക്ക് ഒപ്പം പെണ്ണിനും പോവാനുള്ള അനുമതിയാണ്.  പ്രണയ വിവാഹങ്ങളിൽ ഇതിൽ പുതുമ ഇല്ലായിരിക്കും. പക്ഷേ അല്ലാത്ത വിവാഹങ്ങളിലും ഇതൊരു ചടങ്ങ് ആക്കി മാറ്റാൻ നല്ല ആഗ്രഹമുണ്ട്. ഒരു വീടെന്നാൽ,, നാല് ചുവര് ഉള്ള ഒരു കെട്ടിടം അല്ല. അതിനു ഒരു ജീവനുണ്ട് പോസിറ്റീവ് നെഗറ്റീവ് ഫീലുകൾ ഉണ്ട്. ജയ് ജയ് ജയ് ഹേ യിൽ ജയ കയറി വരുമ്പോൾ പൊട്ടിയ ടീപോയും തകർന്ന റിമോട്ടും പറയുന്ന കഥകൾ ഉണ്ട്.

വിവാഹം കഴിച്ചു കൊണ്ട് വരുന്ന പെൺകുട്ടി ശിഷ്ട കാലം തങ്ങളുടെ വീട്ടിൽ തന്നെ കഴിയണം എന്ന് നിർബന്ധം ഉള്ള മാതാപിതാക്കൾ ഈ ഒരു പുതിയ ചടങ്ങിനും സമ്മതം മൂളിയെ നിവർത്തി ഉള്ളൂ എന്നൊരു അവസ്ഥ വരണം. എന്റെ മക്കൾക്ക് അങ്ങനെ ഒരു വിവാഹം നടക്കുന്നുണ്ട് എങ്കിൽ നിർബന്ധമായും ഒരു അമ്മ എന്ന നിലക്ക് ഞാൻ ഈ നിലപാട് എടുക്കും.

വിവാഹത്തിന് മുമ്പ് വരന്‍റെ വീട്ടിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമം മാറ്റി എഴുതുന്നത് കൊണ്ടുള്ള നഷ്ടങ്ങൾ നമുക്ക് തത്കാലം അങ്ങ് സഹിച്ചേക്കാം. നായിക നായകൻ ഫെയിം മാളവികയും ബന്ധുക്കളും ചെറുക്കൻ വീട് കാണാൻ എത്തിയതിന്റെ ചിത്രമാണിത്.   സെലിബ്രിറ്റിസിനും പണക്കാർക്കും അല്ല സാധാരണ പെൺകുട്ടികൾക്കാണ് ഈ ചടങ്ങ് കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുന്നത്! അതു കൊണ്ട് തന്നെയാണ് അത് സർവ സാധാരണം ആകേണ്ടതും.  

Also Read: 'അവളെ തിരിച്ചു കിട്ടുമോ എന്നു പോലും അറിയില്ലായിരുന്നു'; മകളെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

Follow Us:
Download App:
  • android
  • ios