'എന്റെ കൺമണിയ്ക്കായി തയ്യാറാക്കിയ സ്പെഷ്യൽ എണ്ണ' ; വീഡിയോ പങ്കുവച്ച് മുക്ത

Web Desk   | Asianet News
Published : Aug 23, 2020, 12:28 PM IST
'എന്റെ കൺമണിയ്ക്കായി തയ്യാറാക്കിയ സ്പെഷ്യൽ എണ്ണ' ; വീഡിയോ പങ്കുവച്ച് മുക്ത

Synopsis

മകൾക്കൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് മുക്ത. മകളുടെ പാട്ടും നൃത്തവുമൊക്കെ മുക്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് മുക്ത.

മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് മുക്ത. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മുക്ത. മകൾക്കൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് മുക്ത. മകളുടെ പാട്ടും നൃത്തവുമൊക്കെ മുക്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് മുക്ത.

തന്റെ മകള്‍ക്ക് വേണ്ടി തയ്യാറാക്കിയ സ്പെഷ്യല്‍ എണ്ണയുടെ വീഡിയോയാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. അമ്മക്കുട്ടിക്ക് എന്നു പറഞ്ഞാണ് മുക്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. മകൾക്ക് വേണ്ടി എന്തു ചെയ്യുന്നതും വളരെ സന്തോഷമാർന്ന ഒരു കാര്യമാണെന്നും ആസ്വദിച്ചാണ് താൻ കൺമണിക്കായി എണ്ണ തയ്യാറാക്കുന്നതെന്നും മുക്ത പറയുന്നു.  എണ്ണ കാച്ചിക്കൊണ്ട് നിൽക്കുന്ന അമ്മയ്ക്കരികിൽ കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായി മകളും കൂടെയുണ്ട്.

നാടന്‍ ചേരുവകള്‍ ചേര്‍ത്താണ് മുക്ത എണ്ണയുണ്ടാക്കുന്നത്. നെല്ലിക്ക, കറ്റാർവാഴ,  ചുവന്നള്ളി, കീഴാർ‍നെല്ലി, ബ്രഹ്മി, മുക്കുറ്റി, കൃഷ്ണതുളസി, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കർപ്പൂരം മുതലായവ ചേർത്താണ് മുക്ത എണ്ണ തയ്യാറാക്കിയിരിക്കുന്നത്. ഇലകൾ ഇല്ലെങ്കിൽ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു.

ഈ വസ്ത്രം താന്‍ ധരിച്ചപ്പോള്‍ വിമര്‍ശനം, മെലിഞ്ഞവരിട്ടപ്പോള്‍ പ്രശംസ'; കുറിപ്പുമായി മോഡൽ

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ