ബ്രൊക്കോളി കൊണ്ട് ഒരു കാടും, സവാള കൊണ്ട് ഐസുറഞ്ഞ് കിടക്കുന്ന തടാകവും, റോസ്‌മേരി ചെടി കൊണ്ട് മഞ്ഞ് മൂടിയ വിജനമായ സ്ഥലവുമെല്ലാം എറിന്‍ അതിമനോഹരമായി ഒരുക്കിയിരിക്കുന്നു. ഓരോ ചിത്രത്തിന്റെയും കൂട്ടത്തില്‍ അത് ഒരുക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന 'ബിഹൈന്‍ഡ് ദ് ക്യാമറ' ചിത്രങ്ങളും എറിന്‍ പങ്കുവച്ചിട്ടുണ്ട്

ഈ ലോക്ഡൗണ്‍ കാലത്ത് മിക്കവരും 'മിസ്' ചെയ്യുന്നത് യാത്രകളെയായിരിക്കും. പതിവായി യാത്ര ചെയ്തിരുന്നവരാണെങ്കില്‍ തീര്‍ച്ചയായും നിര്‍ബന്ധിതമായ ഈ അടച്ചുപൂട്ടിയിരിപ്പ് അവരെ തീര്‍ച്ചയായും വിരസതയിലാഴ്ത്തിക്കാണും. 

അത്തരത്തില്‍ ലോക്ഡൗണ്‍ നല്‍കിയ വിരസത മറികടക്കാന്‍ ഒരു 'ട്രാവല്‍ ബ്ലോഗര്‍' ചെയ്ത രസകരമായ ഫോട്ടോഷൂട്ട് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുകയാണ്. ഭക്ഷണസാധനങ്ങള്‍ ഭംഗിയായി ഒരുക്കി വച്ച്, വിവിധ പശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച് അതിനിടയില്‍ മനുഷ്യരൂപങ്ങള്‍ വച്ചാണ് എറിന്‍ സുളിവന്‍ എന്ന ബ്ലോഗര്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

View post on Instagram

ബ്രൊക്കോളി കൊണ്ട് ഒരു കാടും, സവാള കൊണ്ട് ഐസുറഞ്ഞ് കിടക്കുന്ന തടാകവും, റോസ്‌മേരി ചെടി കൊണ്ട് മഞ്ഞ് മൂടിയ വിജനമായ സ്ഥലവുമെല്ലാം എറിന്‍ അതിമനോഹരമായി ഒരുക്കിയിരിക്കുന്നു.

View post on Instagram

ഓരോ ചിത്രത്തിന്റെയും കൂട്ടത്തില്‍ അത് ഒരുക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന 'ബിഹൈന്‍ഡ് ദ് ക്യാമറ' ചിത്രങ്ങളും എറിന്‍ പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

എല്ലാം വീട്ടിനകത്ത് മുറിക്കുള്ളില്‍ വച്ച് തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്റ്റൂളിന് മുകളിലും കട്ടിലില്‍ വച്ചും കട്ടിംഗ് ബോര്‍ഡില്‍ വച്ചുമെല്ലാമാണ് നമ്മുടെ സങ്കല്‍പത്തില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഈ മനോഹരസ്ഥലങ്ങളെല്ലാം പുനസൃഷ്ടിച്ചിരിക്കുന്നത്. 

View post on Instagram

ലോക്ഡൗണ്‍ കാലത്ത് വലിയ യാത്രകളെ സ്‌നേഹിക്കുന്നവര്‍ നേരിടുന്ന മാനസിക വിഷമത്തിന് ശരിക്കും ആശ്വാസം പകരുന്നതാണ് എറിന്റെ ഈ ഫോട്ടോഷൂട്ടെന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. എറിന്റെ വ്യത്യസ്തമായ ഈ ചിന്തയ്ക്ക് അഭിനന്ദനമറിയിച്ച് ഏറെ പേര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.

Also Read:- 'തൊട്ടുനോക്കാന്‍ കൊതി തോന്നുന്ന കോമള ചര്‍മ്മം'; സംഗതിയെന്തെന്ന് മനസിലായോ?...