നഗ്നചിത്രങ്ങള്‍ ഫോണുകളില്‍ പങ്കിടുന്നു, മാസത്തില്‍ 4000 വിദ്യാര്‍ത്ഥിനികള്‍ അബോർഷൻ നടത്തുന്നു ; സർവേ ഫലം പറയുന്നത്

By Web TeamFirst Published Sep 22, 2019, 1:41 PM IST
Highlights

30 കോളേജുകളില്‍ നിന്നും 500ല്‍ അധികം വിദ്യാര്‍ത്ഥികളില്‍ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 33 ശതമാനം ആണ്‍കുട്ടികളും 24 ശതമാനം പെണ്‍കുട്ടികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവരുടെ നഗ്നചിത്രങ്ങള്‍ ഫോണുകളില്‍ പങ്കിടുകയും ചെയ്തിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. 

മുംബൈയില്‍ 16നും 22നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അശ്ലീലതയിലേക്കും പോണ്‍ വീഡിയോയിലേക്കും ഈ പ്രായത്തിനിടെയുള്ളവര്‍ വ്യാപകമായി തിരിയുന്നുവെന്ന് സര്‍വേ. 30 കോളേജുകളില്‍ നിന്നും 500ല്‍ അധികം വിദ്യാര്‍ത്ഥികളില്‍ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

33 ശതമാനം ആണ്‍കുട്ടികളും 24 ശതമാനം പെണ്‍കുട്ടികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവരുടെ നഗ്നചിത്രങ്ങള്‍ ഫോണുകളില്‍ പങ്കിടുകയും ചെയ്തിട്ടുണ്ടെന്നും സർവേയിൽ പറയുന്നു. റെസ്‌ക്യൂ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന സര്‍വെയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

40 ശതമാനം കോളേജ് വിദ്യാര്‍ഥികൾ മാനഭംഗവുമായി ബന്ധപ്പെട്ടതും അക്രമപരവുമായ വീഡിയോകള്‍ അവരുടെ ഫോണുകളിലും കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും കാണുന്നുണ്ടെന്നും സർവേയിൽ പറയുന്നു. 60 ശതമാനം ആണ്‍കുട്ടികളും അശ്ലീല വീഡിയോകള്‍ കണ്ട ശേഷം എസ്‌കോര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നു.

കോളേജ് വിദ്യാർത്ഥിക ളിൽ പത്ത് ശതമാനം പെണ്‍കുട്ടികളും അബോർഷന് വിധേയരാകുന്നു. മുംബെെയില്‍ പ്രതിമാസം 4,000 കോളേജ് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും അബോർഷന് നടത്തുന്നുണ്ടെന്നും സർവേയിൽ പറയുന്നു. 
            

click me!