നിങ്ങളുടെ പേര് 'A' യിലാണോ തുടങ്ങുന്നത്; സ്വഭാവം അറിയാം

Published : Oct 06, 2019, 02:59 PM ISTUpdated : Oct 06, 2019, 03:17 PM IST
നിങ്ങളുടെ പേര് 'A' യിലാണോ തുടങ്ങുന്നത്;  സ്വഭാവം അറിയാം

Synopsis

എപ്പോഴും ബോൾഡായിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇവർ. എന്ത് പ്രശ്നം വന്നാലും അതിനെ ധെെര്യത്തോടെ കാണുന്നവരാണ് ഇക്കൂട്ടർ. ജീവിതത്തെ പോസിറ്റീവായി കാണുന്നവരായിരിക്കും. 

ഓരോ പേരുകൾക്കും അതിന്റെതായ പ്രത്യകതകളുണ്ട്.  ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്.  പേരും സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുരാതനകാലത്തെ ചൈനീസ് വിശ്വാസങ്ങൾ പറയുന്നത്. പേരിന്റെ ആദ്യ അക്ഷരത്തിൽ ആ വ്യക്തിയുടെ സ്വഭാവം അറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. പേരിന്റെ ആദ്യ അക്ഷരം A ആണോ. നിങ്ങളുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ....

ഒന്ന്...

 പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും. ജോലിയിൽ ആയാലും പഠിത്തത്തിലായാലും നല്ല ഫലം കാണും വരെ വിശ്രമമില്ലാതെ ഇവർ പ്രവർത്തിക്കും. 

രണ്ട്...

അപാര ധൈര്യശാലികളും പരിശ്രമികളും ആയിരിക്കും Aയിൽ തുടങ്ങുന്നവർ. ഇവർ പരാജയം സമ്മതിച്ച കൊടുക്കാത്തവരാണ്. ഏത് കാര്യവും അത് വളച്ചൊടിക്കാതെ നേരെ പറയുന്ന പ്രകൃതക്കാരായിരിക്കും. എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. 

മൂന്ന്...

മറ്റുള്ളവർക്ക് ഇഷ്ടമാകുന്നത് പോലെ സംസാരിക്കാനും പെരുമാറാനും ഇവർക്ക് പ്രത്യേക കഴിവുണ്ടാകും. പ്രിയപ്പെട്ടവരെ എന്നും ഏറെ പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ.

നാല്...

ഒരു തീരുമാനം എടുത്താൽ അവർ അത് നടത്തിയ ശേഷമേ പിൻവാങ്ങുകയുള്ളൂ. ഇവർക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ അവരെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോകാനും മടിക്കില്ല. പ്രണയമാണ് ജീവിതത്തിലെ എല്ലാം എന്ന് ഇവർ വിശ്വസിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഇവർ. 

അഞ്ച്...

എപ്പോഴും ബോൾഡായിരിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇവർ. എന്ത് പ്രശ്നം വന്നാലും അതിനെ ധെെര്യത്തോടെ കാണുന്നവരാണ് ഇക്കൂട്ടർ. ജീവിതത്തെ പോസിറ്റീവായി കാണുന്നവരായിരിക്കും. എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ.
 

PREV
click me!

Recommended Stories

കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ
നിങ്ങളുടെ കണ്ണുകൾ സംസാരിക്കട്ടെ; പെർഫെക്റ്റ് വിങ്‌ഡ് ഐലൈനറിനായി 4 സൂപ്പർ ഹാക്കുകൾ