ശരീരഭാരം കുറച്ച് പുതിയ ലുക്കില്‍ നമിത; രഹസ്യം ഇതാണ്...

Published : Sep 15, 2019, 10:04 AM ISTUpdated : Sep 15, 2019, 10:13 AM IST
ശരീരഭാരം കുറച്ച് പുതിയ ലുക്കില്‍ നമിത; രഹസ്യം ഇതാണ്...

Synopsis

തെന്നിന്ത്യന്‍ നടി നമിതയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കാലത്ത് വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ താരം കാലക്രമേണ പിന്‍നിരയിലേക്ക് തള്ളപ്പെടുകയായിരുന്നു.

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടി നമിതയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു കാലത്ത് വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ താരം പിന്നീട് പിന്‍നിരയിലേക്ക് തള്ളപ്പെടുകയായിരുന്നു. ചില ചിത്രങ്ങളില്‍ അമിത വണ്ണത്തിലെത്തിയത് നമിതയുടെ ആരാധകരെ നിരാശരാക്കി. 

എന്നാല്‍  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നമിത പുറത്തുവിട്ട തന്‍റെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ശരീരഭാരം വളരെയധികം കുറച്ചാണ് ചിത്രങ്ങളില്‍ നമിത. കഠിനമായ വര്‍ക്കൌട്ടും യോഗയുമായിരുന്നു നമിതയുടെ മേക്കോവറിന് പിന്നിലെ രഹസ്യം. 

 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. 2017 നവംബറിലായിരുന്നു നമിത സുഹൃത്തായ വീരേന്ദ്ര ചൌധരിയെ വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 'പൊട്ട്' എന്ന സിനിമയിലൂടെ നമിത തിരിച്ചു വരവ് നടത്തിയിരുന്നു. 

 

PREV
click me!

Recommended Stories

മുഖക്കുരു ഒറ്റരാത്രികൊണ്ട് കുറയ്ക്കാം: 5 ലളിതമായ വിദ്യകൾ
ജീവിതം കളറാക്കാം; ജെൻസി പുത്തൻ 'പിന്ററെസ്റ്റ് സെൽഫ് കെയർ' ട്രെൻഡുകൾ അറിയാം