യാത്ര കഴിഞ്ഞ് എത്തുമ്പോള്‍ മുഖത്തിന്‍റെ തിളക്കം പോകുന്നുണ്ടോ?

By Web TeamFirst Published Feb 17, 2020, 10:24 AM IST
Highlights

നീണ്ട യാത്ര കഴിഞ്ഞ് എത്തുമ്പോള്‍ മുഖത്തിന്‍റെ തിളക്കമൊക്കെ നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ട്. യാത്രയ്‌ക്കിടയില്‍ പൊടിയും മറ്റും ഏല്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 

യാത്ര കഴിഞ്ഞ് എത്തുമ്പോള്‍ മുഖത്തിന്‍റെ തിളക്കം നഷ്‌ടപ്പെടുന്നത് സ്വാഭാവികം. യാത്രയ്‌ക്കിടയില്‍ പൊടിയും മറ്റും ഏല്‍ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സാധാരണഗതിയില്‍ ക്ലന്‍സറുകള്‍ ഉപയോഗിച്ച് കഴുകിയാല്‍ മുഖത്തിന്‍റെ തിളക്കം വീണ്ടെടുക്കാനാകും. കടകളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ പ്രകൃതിദത്ത ക്ലന്‍സറുകള്‍ വീടുകളില്‍ തയ്യാറാക്കുന്നതാണ് ഉത്തമം.

പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. അത്തരത്തില്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ഒരു ക്ലന്‍സറിനെ കുറിച്ച് പറയാം. ഓറഞ്ചിന്‍റെ തൊലി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി, പയറുപൊടിയില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ല ഒരു ക്ലന്‍സറായി ഉപയോഗിക്കാവുന്നതാണ്.

പയറുപൊടിയും ഓറഞ്ച് പൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ കുറച്ചു വെള്ളം ചാലിച്ചു മുഖത്തു നന്നായി തേച്ച ശേഷം ഉടന്‍തന്നെ കഴുകി കളയുക. മുഖത്ത് പറ്റിപ്പിടിച്ച പൊടിയും മറ്റും ഇല്ലാതാക്കി തിളക്കവും ശോഭയും വര്‍ദ്ധിപ്പിക്കും. ഇടയ്‌ക്കിടെ ഈ പ്രകൃതിദത്ത ക്ലന്‍സര്‍ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്.

click me!