
നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ പാർലറിൽ പോയി ഫേഷ്യൽ ചെയ്യാൻ പലപ്പോഴും സമയം ലഭിക്കാറില്ല. എന്നാൽ ഇനി വിഷമിക്കേണ്ട, വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ പാർലർ ക്വാളിറ്റി ഫേഷ്യൽ നമുക്ക് ചെയ്യാവുന്നതേയുള്ളൂ. ചർമ്മത്തിന് തിളക്കം നൽകാനും അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കുന്ന 'അറ്റ് ഹോം ഫേഷ്യൽ' എങ്ങനെയെന്ന് നോക്കാം.
ഫ്രൂട്ട് ഫേഷ്യൽ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഏറ്റവും മികച്ചതാണ് പപ്പായ. ഇതിലെ 'പാപ്പൈൻ' എന്ന എൻസൈം ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. നന്നായി പഴുത്ത പപ്പായ ഉടച്ചെടുത്ത് അതിൽ ഒരു സ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ചർമ്മത്തിന് പെട്ടെന്ന് തിളക്കം നൽകും.
വെയിലത്ത് പോയി മുഖം വാടിയവർക്കും ടാൻ ഉള്ളവർക്കും ഇത് ഏറെ ഫലപ്രദമാണ്. തക്കാളിയിലെ ലൈക്കോപീൻ ഒരു നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. തക്കാളി നീരും അല്പം നാരങ്ങാനീരും തൈരും ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് മുഖത്തെ കറുപ്പ് നിറം മാറാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കും.
വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഫേഷ്യലാണിത്. പഴം ചർമ്മത്തിന് നല്ല ഈർപ്പവും മൃദുത്വവും നൽകുന്നു. പഴുത്ത ഏത്തപ്പഴം ഉടച്ചതിൽ അല്പം വെളിച്ചെണ്ണയോ വിറ്റാമിൻ ഇ ഓയിലോ ചേർക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകുക. ഇത് ചർമ്മത്തിലെ ചുളിവുകൾ മാറാനും സഹായിക്കും.
വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മുൻപായി തിളക്കം കിട്ടാൻ പാരമ്പര്യമായി ഉപയോഗിക്കുന്ന രീതിയാണിത്. മഞ്ഞൾ ചർമ്മത്തിലെ അണുബാധകൾ തടയുകയും തിളക്കം നൽകുകയും ചെയ്യുന്നു. കടലമാവ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, പാൽപ്പാട എന്നിവ ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. ഇത് മുഖത്തിട്ട് 15 മിനിറ്റിന് ശേഷം പതുക്കെ ഉരച്ച് കഴുകിക്കളയുക.
ഫേഷ്യൽ ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ: