കെമിക്കലുകളില്ല, ഇതൊരു ‘ടെംപററി’ കളറിംഗ്, വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

By Web TeamFirst Published Mar 28, 2019, 9:34 AM IST
Highlights

 ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഹെയർ കളർ ചെയ്യാവുന്നതാണ്. മൂന്ന് തരം പച്ചക്കറികൾ കൊണ്ട് മുടി കളർ ചെയ്യാം. കാരറ്റ് , ബീറ്റ്റൂട്ട്, ലെമൺ എന്നിവയാണ് ഹെയർ കളർ ചെയ്യാൻ പ്രധാനമായി വേണ്ടത്.
 

മുടി കളർ ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. ഹെയർ കളർ ചെയ്യാൻ ബ്യൂട്ടി പാർലറുകളിൽ പോയി സമയം കളയുന്നവരാണ് അധികവും. ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിലിരുന്ന് തന്നെ ഹെയർ കളർ ചെയ്യാവുന്നതാണ്. അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കൾ കൊണ്ട് പ്രകൃതിദത്തമായി മുടി കളർ ചെയ്യാനുള്ള വഴിയാണ് ഇനി പറയാൻ പോകുന്നത്. വീട്ടിലിരുന്ന് തന്നെ കാരറ്റിന്റെ ഓറഞ്ച് നിറം, ബീറ്റ്‌റൂട്ടിന്റെ ഡീപ്പ് റെഡ്, ലെമണിന്റെ വെള്ളയും മഞ്ഞയും എന്നീ നിറങ്ങളിൽ മുടി കളർ ചെയ്യാം. എങ്ങനെയാണെന്നല്ലേ.....

കാരറ്റ്....

മുടിയ്ക്ക് ഓറഞ്ച് നിറം കിട്ടാൻ ഏറ്റവും നല്ലതാണ് കാരറ്റ്. ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ കാരറ്റ് ജ്യൂസ് അൽപം ചേർക്കുക. ശേഷം ഈ മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഒരു മണിക്കൂർ കെട്ടി വയ്ക്കുക. ശേഷം ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. കടും നിറമാണ് വേണ്ടതെങ്കിൽ ഇത് വീണ്ടും ചെയ്യാവുന്നതാണ്. മാസങ്ങളോളം ഈ നിറം നിൽക്കും.

 ബീറ്റ്റൂട്ട്...

കടും ചുവപ്പ് നിറമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഈ ഡൈ പരീക്ഷിക്കാം. കാരറ്റ് ഡൈ പോലെ ഉപയോഗിക്കേണ്ട ഒന്നാണ് ബീറ്റ്റൂട്ട് ഹെയർ കളർ. ഒലീവ് ഓയിലിലോ വെളിച്ചെണ്ണയിലോ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുടിയിഴകളിൽ തേച്ച് പിടിപ്പിക്കുക. മുടി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് ഒരു മണിക്കൂർ കെട്ടി വയ്ക്കുക. ശേഷം ആപ്പിൾ സിഡർ വിനാഗിരി ഉപയോഗിച്ച് കഴുകി കളയുക. 

ലെമൺ...

മുടിയ്ക്ക് കറുപ്പ് കുറച്ച് ‘വെള്ള’ നിറമാണ് വേണ്ടതെങ്കിൽ ഈ ഡൈ ഉപയോഗിക്കാം. എന്നാൽ ലെമൺ ഡൈ പെർമനന്റ് ഡൈ ആണ്. കാരറ്റ്, ബീറ്ററൂട്ട് ഡൈ പോലെ ഏതാനും ദിവസങ്ങളോ ആഴ്ച്ചകളോ കഴിഞ്ഞാൽ ഈ നിറം പോവില്ല.

ഒരു സ്‌പ്രേ ബോട്ടിലിൽ നാരങ്ങ നീര് നിറയ്ക്കുക. ഇത് നിറം വേണ്ട മുടിയിഴകളിലേക്ക് സ്‌പ്രേ ചെയ്യുക. മുടി മുഴുവൻ ഈ നിറം വേണമെങ്കിൽ നാരങ്ങ സ്‌പ്രേ ചെയ്ത ശേഷം ഒരു ചീപ്പ് കൊണ്ട മുടി നന്നായി ചീകുക. മികച്ച ഫലത്തിനായി ഡൈ പുരട്ടിയ ശേഷം വെയിൽകൊള്ളുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

മേൽപ്പറഞ്ഞ പ്രകൃതിദത്തമായി രീതിയിൽ കളർ ചെയ്താൽ മുടിക്ക് ദോഷം വരില്ലെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങൾക്കകം ഈ നിറം മാഞ്ഞ് മുടിക്ക് പഴയ നിറം തിരികെ ലഭിക്കുകയും ചെയ്യും. ഇത് ‘ടെംപററി’ കളറിങ്ങ് ആണെന്ന് ചുരുക്കം. ലെമൺ ഡൈ മാത്രമാണ് പെർമനന്റ് കളറിങ്ങ് നൽകുന്നത്. കെമിക്കലുകളൊന്നും ചേർക്കാത്ത കളറിങ് ആണെന്ന് പറയാം. 


 

click me!