പട്ടുസാരിയില്‍ തിളങ്ങി നവ്യ; ചിത്രങ്ങൾ പങ്കുവെച്ച് അവിനാശ് !

Web Desk   | others
Published : Jan 28, 2020, 09:01 AM ISTUpdated : Jan 28, 2020, 09:08 AM IST
പട്ടുസാരിയില്‍ തിളങ്ങി നവ്യ; ചിത്രങ്ങൾ പങ്കുവെച്ച് അവിനാശ് !

Synopsis

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ  നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാവുകയായിരുന്നു നവ്യ. 

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ടുതന്നെ  നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാവുകയായിരുന്നു നവ്യ. സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ് താരം. ഇപ്പോഴിതാ നവ്യയുടെ സാരി ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

 

സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് അവിനാശ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മെറൂൺ നിറത്തിലുള്ള  പട്ടുസാരി ധരിച്ച് അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നവ്യ. ട്രെഡീഷണല്‍ മേക്കപ്പും ഹെയര്‍സ്റ്റൈലുമാണ് അവിനാശ് നവ്യക്ക് വേണ്ടി ചെയ്തത്. ട്രെഡീഷണല്‍ ആഭരണങ്ങളും നവ്യ ധരിച്ചിരുന്നു. 

 

 

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. വികെ പ്രശാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തനി നാട്ടിൻപുറത്തുകാരിയായുള്ള നവ്യയുടെ ലുക്ക് ലൊക്കേഷനിൽ നിന്ന് ഷൂട്ടിങ്ങിന്‍റെ ആദ്യ ദിവസം തന്നെ പുറത്ത് വന്നിരുന്നു.
 

PREV
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം