പൊണ്ണത്തടിയന്മാര്‍ക്ക് സന്തോഷവാര്‍ത്ത; നിങ്ങളുടെ ലൈംഗിക ജീവിതം ഇങ്ങനെയായിരിക്കും...

By Web TeamFirst Published Jan 3, 2020, 3:41 PM IST
Highlights

അമിതവണ്ണം സെക്സിനെ ബാധിക്കുമോ? പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒരു വിഷയമാണിത്. കാരണം പലരും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. 

അമിതവണ്ണം സെക്സിനെ ബാധിക്കുമോ? പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള ഒരു വിഷയമാണിത്. കാരണം പലരും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. അമിതവണ്ണം പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെ ബാധിക്കുമെന്നാണ് എല്ലാരുടെയും ധാരണ. പൊണ്ണതടി കൊണ്ട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാമെങ്കിലും തടി കുറഞ്ഞ പുരുഷന്മാരെക്കാള്‍ തടി കൂടിയ പുരുഷന്മാര്‍ക്ക് നല്ല ലൈംഗിക ജീവിതമുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

യുകെയിലെ 'Anglia Ruskin' യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. തടിയുള്ള പുരുഷന്മാരാണ് തടി കുറഞ്ഞവരെക്കാള്‍ കൂടുതല്‍ സെക്സിലേര്‍പ്പെടുന്നത് എന്നും പഠനം പറയുന്നു.  യുകെയിലെ 5000 പേരിലാണ് പഠനം നടത്തിയത്. 'PLOS One' എന്ന ജേണലിലും പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ലൈംഗിക ജീവിതവും ഗവേഷകര്‍ പഠനത്തിനുവിധേയമാക്കിയിരുന്നു. തടി കുറഞ്ഞ സ്ത്രീകളെക്കാള്‍ തടിയുള്ള സ്ത്രീകള്‍ സെക്സിലേര്‍പ്പെടുന്നതിനുളള സാധ്യത 16 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. 

അതേസമയം,  പുരുഷ ഹോർമോണിന്റെ പ്രവർത്തനത്തെയും പ്രോസ്റ്റേറ്റിന്‍റെ പ്രവർത്തനത്തെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ കിക്ക് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറായ റോബേർട്ട് എ ക്ലോണർ  പറഞ്ഞിട്ടുള്ളത്. ലൈംഗിക പ്രവർത്തനങ്ങൾക്ക് അത്യാവശ്യം വേണ്ട ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ നില കുറയാൻ അമിതവണ്ണം കാരണമാവുന്നു. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നത് ഉദ്ധാരണശേഷി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ പല പഠനങ്ങളും ഇന്നും നടന്നുവരുന്നു. 
 

click me!