ആരെങ്കിലും വെള്ള വസ്ത്രമിട്ടു വന്നാൽ തലവഴി വൈൻ ഒഴിക്കും, കുട്ടികളെ കൊണ്ടുവരരുത്; വിചിത്ര നിയമങ്ങളുമായി വധു

Published : Feb 11, 2022, 02:46 PM IST
ആരെങ്കിലും വെള്ള വസ്ത്രമിട്ടു വന്നാൽ തലവഴി വൈൻ ഒഴിക്കും, കുട്ടികളെ കൊണ്ടുവരരുത്; വിചിത്ര നിയമങ്ങളുമായി വധു

Synopsis

ടിക്‌ടോക് വീഡിയോയിലൂടെ ആണ് സ്വന്തം വിവാഹത്തിന് തയ്യാറാക്കിയ നിയമാവലികളെക്കുറിച്ച് ജാസ്മിൻ വിശദീകരിച്ചത്. അനാവശ്യമായി കുട്ടികളെ വിവാഹ സ്ഥലത്തേയ്ക്ക് കൊണ്ടുവരരുത് എന്നതാണ് പ്രധാന നിയമം. 

സ്വന്തം വിവാഹദിനം (wedding day) എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ച് ഇന്ന് എല്ലാവര്‍ക്കും വ്യക്തമായ സ്വപ്നങ്ങളുണ്ട് (dreams). വിവാഹവേദിയിൽ വച്ച് നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകള്‍ (videos) സോഷ്യല്‍ മീഡിയ (social media) ആഘോഷിക്കാറുമുണ്ട്. എന്നാൽ തന്റെ വിവാഹത്തിന് എത്തുന്നവർ കർശനമായി പാലിക്കേണ്ട ചില വിചിത്ര നിയമങ്ങളുടെ പട്ടിക തയാറാക്കി പങ്കുവച്ചിരിക്കുകയാണ് ജാസ്മിൻ ക്രൂസ് എന്ന യുവതി.

ടിക്‌ടോക് വീഡിയോയിലൂടെ ആണ് സ്വന്തം വിവാഹത്തിന് തയ്യാറാക്കിയ നിയമാവലികളെക്കുറിച്ച് ജാസ്മിൻ വിശദീകരിച്ചത്. അനാവശ്യമായി കുട്ടികളെ വിവാഹ സ്ഥലത്തേയ്ക്ക് കൊണ്ടുവരരുത് എന്നതാണ് പ്രധാന നിയമം. മാതാപിതാക്കൾ ശ്രദ്ധിക്കാതെ കുട്ടികൾ അവിടെയുമിവിടെയും ഓടിക്കളിക്കുന്ന അവസ്ഥ ഉണ്ടാവാതിരിക്കാനാണ് ഇങ്ങനെ ഒരു നിയമം. താൻ അല്ലാതെ മറ്റാരും വെള്ള വസ്ത്രം ധരിച്ചെത്തരുത് എന്നതാണ് രണ്ടാമത്തെ നിയമം. ഈ നിയമം ലംഘിച്ച് വന്നാൽ  തലവഴി റെഡ് വൈൻ ഒഴിക്കും എന്നും അവര്‍ പറയുന്നു.

തന്നെക്കാൾ അധികം ഭംഗിയായി മറ്റാരും ഒരുങ്ങി വരരുത് എന്നും ജാസ്മിൻ പറയുന്നു. മാത്രമല്ല ക്ഷണിക്കപ്പെടാത്തവരെ വിവാഹത്തിന് അനുവദിക്കില്ല എന്നും അവര്‍ പ്രത്യേകം പറയുന്നുണ്ട്. ഓപ്പൺ ബാറിൽ നിന്നും ആവശ്യത്തിന് മദ്യം കഴിക്കാൻ അതിഥികൾക്ക് അനുവാദമുണ്ട്. എന്നാൽ മദ്യം കഴിച്ച നിലയിൽ ആരും തിരികെ വാഹനമോടിച്ചു പോകാൻ പാടില്ല എന്നും കൃത്യമായി പട്ടികയിൽ പറയുന്നു. 

സോഷ്യൽ മീഡിയയിൽ രസകരമായ പ്രതികരണങ്ങളാണ് ജാസ്മിൻ ക്രൂസിന്റെ ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ വിചിത്രമായ നിയമങ്ങൾ എന്നും ഇങ്ങനെയാണെങ്കിൽ വിവാഹത്തിന് ആരെയും ക്ഷണിക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് ആളുകളുടെ അഭിപ്രായം. 

Also Read: വൈറ്റ് സിൽക് സാരിയിൽ മനോഹരിയായി ആലിയ; ചിത്രങ്ങള്‍

PREV
click me!

Recommended Stories

പ്രായത്തെ തോൽപ്പിക്കാൻ ബോട്ടോക്സ്: മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ മാറുന്നു
കാപ്പിപ്പൊടിയല്ല, ഇനി താരം 'കോഫി ബട്ടർ'; തിളങ്ങുന്ന ചർമ്മത്തിനായി ഈ പുത്തൻ സൗന്ദര്യക്കൂട്ടറിയാം