ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട് (Alia Bhatt). സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.

താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ആലിയയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്. 

എത്‌നിക് സ്റ്റൈലിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള നിറത്തിലുള്ള സിൽക് സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. സീക്വിൻഡ്, ത്രെഡ് എംബ്രോയ്ഡറിയുള്ള ബോർഡറാണ് സാരിയെ മനോഹരമാക്കുന്നത്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഇതോടൊപ്പം താരം പെയർ ചെയ്തത്.

View post on Instagram

തലമുടിയിൽ റോസാപ്പൂ ചൂടിയിരുന്നു. കമ്മലും മോതിരങ്ങളുമായിരുന്നു ആക്സസറീസ്. ആമി പട്ടേലാണ് സ്റ്റൈലിസ്റ്റ്. ചിത്രങ്ങള്‍ ആലിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

Also Read: ‘ദ ലൗവ് സാരി’; സ്നേഹം നിറഞ്ഞ് ഭൂമിയുടെ സാരി; ചിത്രങ്ങൾ വൈറല്‍