അനാര്‍ക്കലിയില്‍ മനോഹരിയായി നോറ ഫത്തേഹി; വസ്ത്രത്തിന്‍റെ വില ലക്ഷങ്ങള്‍...

Published : Aug 16, 2021, 11:27 AM IST
അനാര്‍ക്കലിയില്‍ മനോഹരിയായി നോറ ഫത്തേഹി; വസ്ത്രത്തിന്‍റെ വില ലക്ഷങ്ങള്‍...

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറയ്ക്ക് നിരവധി യുവആരാധകരുണ്ട്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്.

'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് ബോളിവുഡ് നടി നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറയ്ക്ക് നിരവധി യുവആരാധകരുണ്ട്. 

നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ നോറയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

 

പേസ്റ്റല്‍‌ നിറത്തിലുള്ള അനാര്‍ക്കലിയാണ് നോറ ധരിച്ചിരിക്കുന്നത്. ജോര്‍ജെറ്റ് തുണിയില്‍ ചിക്കന്‍കാരി വര്‍ക്കുകളാണ്  അനാര്‍ക്കലിയെ മനോഹരമാക്കുന്നത്. ചിത്രങ്ങള്‍ നോറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 3,69,900 രൂപയാണ് ഈ അനാര്‍ക്കലി സെറ്റിന്‍റെ വില. 

 

 

Also Read: സഹോദരിയുടെ വിവാഹത്തിന് അനാര്‍ക്കലിയില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'